തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യും അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള വിവാഹമോചനഹർജി കോടതിയിലാണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോഴാണ്, അദ്ദേഹത്തിന്റെ ഭാര്യ സംഗീത വിവാഹമോചനത്തിനായി ചെങ്കൽപ്പേട്ട് കോടതിയെ സമീപിച്ച വിവരം പുറത്തറിഞ്ഞത്. അതിനുപിന്നാലെ വിജയ്ക്ക് ഒരു നടിയുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. അതിനിടെ വിജയ്‌യുടെ പിറന്നാൾദിനത്തിലും മറ്റും തൃഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പല ചിത്രങ്ങളും ഗോസിപ്പുകൾക്ക് ഊർജം പകർന്നു. ഇരുവരും തമ്മിലുള്ള ബന്ധം, പല ഗോസിപ്പുകോളങ്ങൾക്കും കഥകളായി മാറുകയും ചെയ്തു.
വിജയ്‌യുമായി മക്കളായ ജേസൺ സഞ്ജയ്, ദിവ്യ താഷ എന്നിവരും അകൽച്ചയിലാണെന്നുള്ള വാർത്തകളും പരന്നു. ദിവ്യ താഷയുടെ ഗ്രാജ്വേഷൻ സെറിമണിക്ക് വിജയ് പങ്കെടുത്തിരുന്നില്ലത്രെ. പകരം സംഗീതയും ജേസണുമാണ് എത്തിയത്. അച്ഛന്റെ അഭാവത്തിൽ അനുജത്തിയുടെയും അമ്മയുടെയും കാര്യങ്ങളെല്ലാം ജേസണാണ് നോക്കുന്നതെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്.
Also Read
പിന്നാലെ വിജയ്‌യുടെ സത്യപ്രതിജ്ഞാച്ചടങ്ങിലും സംഗീതയുടെയും മക്കളുടെയും അഭാവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പുറമെ ചടങ്ങിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം തൃഷയുടെ സാന്നിധ്യം ഏറെ വിമർശിക്കപ്പെടുകയും ചെയ്തു.
അതിനിടെയാണ് തൃഷയും ജേസൺ സഞ്ജയും ഒന്നിച്ചുള്ള ചിത്രമെന്ന അവകാശവാദത്തോടെ ഒരു ചിത്രം പുറത്തുവരുന്നത്. ജേസൺ സഞ്ജയ് ടീം എന്ന് അവകാശപ്പെട്ടുള്ള ഗ്രൂപ്പിൽനിന്നാണ് ചിത്രം പങ്കുവെച്ചത്. വളരെ പെട്ടെന്ന് ഇത് വൈറലായി. ആരാധകർ ഒന്നും നോക്കാതെ അത് പ്രചരിപ്പിക്കുകയും ചെയ്തു. ജേസൺ ചിത്രത്തിൽ ബ്ലാക്ക് ജീൻസും ലൈറ്റ് ബ്ലൂ ഷർട്ടുമാണ് ധരിച്ചിട്ടുള്ളത്. തൃഷയാണെങ്കിൽ ബ്ലാക്ക് ജീൻസും ഡാർക്ക് ബ്ലൂ ഷർട്ടും.
ഒറ്റനോട്ടത്തിൽ താരങ്ങളുടെ ഒറിജിനൽചിത്രമാണെന്ന് തോന്നുമെങ്കിലും, ഇത് എഐ നിർമിതമാണെന്ന് വൈകാതെ തെളിഞ്ഞു.
'സിഗ്മ' എന്ന താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ജേസൺ ഇപ്പോൾ. തൃഷയുടെ ഏറ്റവും ഒടുവിലത്തെ റിലീസായ 'കറുപ്പ്' തിയേറ്ററുകളിൽ നല്ല പ്രകടനം കാഴ്ചവെക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 20 May 2026, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented