ബോളിവുഡ് നടി മഹിമ ചൗധരിയുടെ പുതിയൊരു ഫോട്ടോ വൈറലാവുകയാണ്. ഒരു വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ, നടൻ സഞ്ജയ് മിശ്രയ്‌ക്കൊപ്പമുള്ള മഹിമയുടെ ചിത്രമാണ് ആരാധകരെ ആകർഷിക്കുന്നത്. അതോടെ 52-ാം വയസ്സിൽ മഹിമ വിവാഹിതയായോ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്.
കാഞ്ചീപുരം സാരി ധരിച്ചാണ് മഹിമയെത്തിയത്. അതിനൊപ്പം ഹെവി ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. സഞ്ജയ് കുർത്ത-പൈജാമയും സ്ലീവ്‌ലെസ് ജാക്കറ്റുമാണ് അണിഞ്ഞത്. പുറത്തേക്കുവന്ന അവർ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തു. അതിനൊപ്പം മാധ്യമപ്രവർത്തകർക്ക് മധുരവും നൽകി.
''രണ്ടുപേർക്കും ഒരുപാട് ആശംസകൾ'' എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അതിനോട് മഹിമ പ്രതികരിച്ചതിങ്ങനെ, ''നിങ്ങൾ വിവാഹത്തിന് വന്നില്ലല്ലോ, പകരം ഈ മധുരം കഴിക്കൂ''. എന്നാൽ അതുകഴിഞ്ഞാണ് ഇത് യഥാർഥവിവാഹമല്ലെന്ന് മനസ്സിലാവുന്നത്. ദുർലഭ് പ്രസാദ് കി ദൂസ്രി ശാദി' എന്ന സിനിമയുടെ പ്രൊമോഷൻ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് മഹിമയും സഞ്ജയും വിവാഹവേഷത്തിലെത്തിയത്. സിനിമയിൽ സഞ്ജയ് മിശ്രയുടെ രണ്ടാം ഭാര്യയായിട്ടാണ് മഹിമ അഭിനയിക്കുന്നത്. സിദ്ധാന്ത് രാജാണ് ഈ റൊമാന്റിക് കോമഡി സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 16-നാണ് സിനിമയുടെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
പർദേസ്, ധട്കൻ, ഖിലാഡി 420, ലജ്ജ, തേരെ നാം, ദൊബാര തുടങ്ങിയവയിലൂടെ പ്രേക്ഷകമനസ്സിലിടം പിടിച്ച താരമാണ് മഹിമ ചൗധരി. ഇന്ത്യൻ അടിയന്തരാവസ്ഥയെ ആസ്പദമാക്കിയുള്ള 'എമർജൻസി', 'നദാനിയാൻ' തുടങ്ങിയവയാണ് മഹിമയുടെ ഏറ്റവും ഒടുവിലത്തെ റിലീസുകൾ. 2006-ലാണ് മഹിമ വിവാഹിതയാകുന്നത്. ഏഴുവർഷത്തെ ദാമ്പത്യത്തിനുശേഷം വിവാഹമോചിതയാവുകയും ചെയ്തു. ഒരു പെൺകുട്ടിയുടെ സിംഗിൾ പേരന്റ് കൂടിയാണവർ.
1999-ൽ മഹിമയ്‌ക്കൊരു അപകടമുണ്ടായി. ബംഗളൂരുവിൽ വെച്ചുണ്ടായ അപകടത്തിൽ അവർക്ക് സാരമായി പരിക്കേറ്റു. കുറേ ഗ്ലാസ് കഷണങ്ങൾ അവരുടെ മുഖത്ത് തറച്ചുകയറുകയും ചെയ്തു. അന്ന് 67 ഗ്ലാസ് കഷണങ്ങളാണ് ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Mahima Chaudhry spotted in bridal attire with Sanjay Mishra, sparking wedding rumors. Turns out it`s for film promotion
Published: 30 Oct 2025, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented