30 വർഷം മുമ്പ് അഹാനയ്ക്കായി വാങ്ങിയ കുട്ടിയുടുപ്പിട്ട് ദിയാ കൃഷ്ണയുടെ മകൻ ഓമി. ആ ഉടുപ്പിട്ട ചിത്രങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാറും കുടുംബവും. അഹാനയ്ക്കായി വാങ്ങിയ ആ കുഞ്ഞുടുപ്പ്, അതിനുശേഷം ദിയയും ഇഷാനിയും ഹൻസികയും ധരിച്ചു. അതിന്റെയെല്ലാം ചിത്രങ്ങൾ കൃഷ്ണകുമാറും ഭാര്യ സിന്ധുകൃഷ്ണയും നിധിപോലെ കാത്തുസൂക്ഷിക്കുകയും ചെയ്തു. അതിനുശേഷം ദിയയ്ക്ക് കുഞ്ഞുണ്ടായപ്പോൾ, ആ കുട്ടിയുടുപ്പിട്ട് ഫോട്ടോ എടുക്കണമെന്ന ആഗ്രഹം സിന്ധു പ്രകടിപ്പിച്ചു. അതാണ് ഇക്കഴിഞ്ഞ ദിവസം കുടുംബം പ്രാവർത്തികമാക്കിയത്.
ഓമിയുടെ ചിത്രങ്ങളെടുത്തത് അഹാനയാണ്. അതിന്റെ വീഡിയോയും അവർ പോസ്റ്റ് ചെയ്തു. ഇഷാനി, ദിയ, ഹൻസിക, സിന്ധുകൃഷ്ണ, കൃഷ്ണകുമാർ, അശ്വിൻ ഗണേഷ്, അർജുൻ എന്നിവരെയും വീഡിയോയിൽ കാണാമായിരുന്നു.
ചിത്രങ്ങൾ സോഷ്യൽമീഡിയയിലിട്ട് കൃഷ്ണകുമാർ കുറിച്ചതിങ്ങനെ, ''30 വർഷം മുമ്പ് അഹാനയ്ക്കായി വാങ്ങിയ ഒരു കുഞ്ഞുടുപ്പ്. ഓസിയും ഇഷാനിയും ഹൻസികയും അതിട്ടു. അന്ന് ഫോട്ടോയും എടുക്കാൻ കഴിഞ്ഞു. ഇന്ന് അടുത്തതലമുറക്കാരനായ ഓമിയും 3 ദശാബ്ദങ്ങൾക്ക് ശേഷം അതേ കുഞ്ഞുടുപ്പിട്ടു. അവന്റെ ഫോട്ടോയും എടുത്തു. കാണുമ്പോൾ ഒരു സുഖം, സന്തോഷം. ആ സന്തോഷം നിങ്ങളുമായി പങ്കിടുന്നു. നൻമ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു''.
ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ദിയ കൃഷ്ണ കുറിച്ചതിങ്ങനെ, ''Welcome to the club my son. Shot by ahaana krishna''. 'Thank you mam for the photocourtesy', എന്ന് അതിനുതാഴെ അഹാന കമന്റിട്ടു. 'കെ.കെ. ഫാമിലിയുടെ ഒഫീഷ്യൽ കോസ്റ്റിയൂം, ഡ്രസ് സൂക്ഷിച്ചുവെച്ച സിന്ധു ആന്റിക്ക് ഒരു കൈയടി...' അതിനുതാഴെ കമന്റുകൾ നിറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: See adorable pics of Diya Krishna`s son wearing a baby frock bought for Ahaana krishna 30 years ago! A cherished family tradition continues
Published: 23 Feb 2026, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented