തൃഷയും സൂര്യയും ഒരുമിക്കുന്ന 'കറുപ്പ്' മെയ് 15-നാണ് റിലീസായത്. സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.
കാലാതീതമായ സൗന്ദര്യം കൊണ്ടും അഭിനയംകൊണ്ടും സിനിമാലോകത്ത് തന്റേതായ ഒരിടം ഉണ്ടാക്കിയ നായികയാണ് തൃഷ കൃഷ്ണൻ. ആ ചാരുത അവരുടെ വീടിന്റെ കാര്യത്തിലും താരം കാത്തുസൂക്ഷിക്കുന്നുണ്ട്.
Also Read
ടൈംസ് എന്റർടൈൻമെന്റിന്റെ റിപ്പോർട്ട് പ്രകാരം, ചെന്നെയിലെ ഈ വീടിന് ഏകദേശം 10 കോടി രൂപയോളം മൂല്യമുണ്ട്. ഇഷ്ടികനിറം (rust orange), ബീജ് (beige), ബ്രൗൺ, മങ്ങിയ സ്വർണ്ണനിറം (muted gold) തുടങ്ങിയ നിറങ്ങളാണ് തൃഷയുടെ വീടിന്റെ പ്രധാന സവിശേഷത. ലിവിങ് റൂമിലെ ഇഷ്ടിക നിറത്തിലുള്ള സോഫകളും അതിന് അനുയോജ്യമായ ബ്രൗൺ കർട്ടനുകളും, ഇടത്തെ ആഡംബരപൂർണ്ണമാക്കുന്നുണ്ട്.
വീടിന് കൂടുതൽ ഊഷ്മളത പകരാൻ തിളക്കമുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പൂക്കളെ വെറുമൊരു അലങ്കാരവസ്തുവായി കാണാതെ, ലിവിങ് റൂമിന്റെ ഒരു പ്രധാന ഭാഗമായിത്തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.
ഇന്റീരിയർ
വിവിധ പെയിന്റിങ്ങുകൾ, അബ്സ്ട്രാക്റ്റ് കലാരൂപങ്ങൾ, അപൂർവ്വമായ ശേഖരങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ച ലിവിങ് റൂം വീടിന് സ്റ്റൈലിഷ് ലുക്ക് നൽകുന്നു. ഇന്റീരിയർ ഡിസൈനിങ്ങിൽ തൃഷയ്ക്കുള്ള താല്പര്യവും ഡിസൈനുകളിൽ പ്രതിഫലിക്കുന്നുണ്ട്.
വസ്ത്രങ്ങളും ആഡംബര ബാഗുകളും നിറഞ്ഞ ഒരു വോക്ക്-ഇൻ ക്ലോസറ്റും (walk-in closet) വീടിന്റെ പ്രത്യേകതയാണ്. തന്റെ വളർത്തുനായയായ 'ഇസി'യും ഇവിടെയുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ഇരുവരും ഒന്നിച്ച് വർക്കൗട്ട് ചെയ്യുന്നത് കാണാമായിരുന്നു. "ഞാൻ സ്ക്വാറ്റ്സ് (squats) ചെയ്യുമ്പോൾ എന്റെ ഷൂസിന്റെ വള്ളി കടിച്ചുപറിക്കാൻ പാടില്ലെന്ന് മമ്മ പറഞ്ഞിട്ടുണ്ട്," എന്നായിരുന്നു ആ വീഡിയോയുടെ അടിക്കുറിപ്പ്.
കഴിഞ്ഞ വർഷം, വിശാലമായ മുറ്റത്ത് വെച്ച് ഇസിയുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
തുറസ്സായ ഡിസൈൻ, വൃത്തിയുള്ള ഇന്റീരിയർ, ഊഷ്മളമായ ലൈറ്റിങ് എന്നിവയെല്ലാം വീടിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Overview of Trisha Krishnan's 10 crore Chennai residence., Detailed interior design analysis featuring rust, beige, and gold color palettes., Insight into her personal style including walk-in closets and art collections., Highlights of her lifestyle with her pet dog, Ziva., Description of minimalist luxury and warm, inviting living spaces.
Published: 19 May 2026, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented