രസകരമായ കുറിപ്പോടെ ഗർഭകാല വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി സമാന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സമാന്ത തന്റെ വളരുന്ന ബേബി ബംപിന്റെ ചിത്രം പങ്കുവെച്ചത്.
കറുത്ത നിറത്തിലുള്ള ഫിറ്റഡ് വസ്ത്രം ധരിച്ച് സോഫയിൽ വിശ്രമിക്കുന്നതിനിടെയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ബേബി ബംപിനോട് ചേർന്ന് ഒരു വലിയ കുഷൻ ചേർത്തുപിടിച്ചിരിക്കുന്ന സമാന്തയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ചിത്രം പകർത്തിയതെന്നാണ് സൂചന. മേശപ്പുറത്ത് ഒരു പുസ്തകവും വെള്ളക്കുപ്പിയുമൊക്കെ ചിത്രത്തിൽ കാണാം.
Also Read
'My six-pack. I'll see you when I see you' (എന്റെ സിക്സ് പാക്കേ, വീണ്ടും എപ്പോൾ കാണുമെന്നറിയില്ല... അപ്പോൾ കാണാം) എന്നായിരുന്നു സമാന്തയുടെ തമാശ നിറഞ്ഞ കുറിപ്പ്. ഫിറ്റ്‌നസിനും ആരോഗ്യകരമായ ജീവിതശൈലിക്കും ഏറെ പ്രാധാന്യം നൽകുന്ന താരമാണ് സമാന്ത. ഒരുകാലത്ത് സിക്സ് പാക്ക് ശരീരഘടനയിലൂടെ ആരാധകരെ അമ്പരപ്പിച്ച താരം, ഇപ്പോൾ മാതൃത്വത്തെ അതേ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും സ്വീകരിക്കുന്നതിന്റെ സൂചനയായാണ് ഈ കുറിപ്പ് വിലയിരുത്തപ്പെടുന്നത്.
പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ആരാധകരും സിനിമാതാരങ്ങളും ആശംസകളുമായി എത്തി. നിരവധി പേർ ഹാർട്ട് ഇമോജികളും അഭിനന്ദന സന്ദേശങ്ങളും മാതൃത്വത്തിന്റെ മനോഹര ഘട്ടം ആസ്വദിക്കട്ടെ, ആരോഗ്യത്തോടെ ഇരിക്കട്ടെയെന്നുമൊക്കെ ആശംസിച്ചു.
കഴിഞ്ഞ മാസം 'മാ ഇന്റി ബംഗാരം' സിനിമയുടെ വിജയാഘോഷ ചടങ്ങിലാണ് സമാന്ത തന്റെ ഗർഭധാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തന്റെ നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുമെന്നും പ്രസവാവധിക്ക് ശേഷം പുതിയ ചിത്രവുമായി തിരിച്ചെത്തുമെന്നും അന്ന് താരം വ്യക്തമാക്കിയിരുന്നു. ഈ വർഷം ഡിസംബറോടെയാകും കുഞ്ഞ് ജനിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
നടൻ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം കരിയറിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം, നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടന്നത്.
സംവിധായകനും നിർമാതാവുമായ രാജ് നിദിമൊരുവാണ് സമാന്തയുടെ ഭർത്താവ്. 'ദ ഫാമിലി മാൻ 2', 'സിറ്റാഡൽ: ഹണി ബണ്ണി' എന്നീ പ്രോജക്ടുകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടർന്ന് 2025 ഡിസംബർ 1-ന് കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ നടന്ന സ്വകാര്യ ചടങ്ങിൽ വിവാഹിതരായി.
സിനിമയിൽ നിന്ന് താൽക്കാലിക ഇടവേളയെടുത്ത് മാതൃത്വത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാൻ ഒരുങ്ങുകയാണ് സമാന്ത. അതേസമയം, പ്രസവാവധിക്ക് ശേഷം പുതിയ ചിത്രങ്ങളുമായി സമാന്ത തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: samantha-ruth-prabhu-pregnancy-baby-bump-update
Published: 01 Jul 2026, 01:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented