തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വർഷങ്ങളായി അദ്ദേഹത്തിന് പിറന്നാളാശംസ നേർന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട് നടി തൃഷ. കഴിഞ്ഞ എല്ലാ വർഷവും മനോഹരമായ ചിത്രങ്ങളുമായാണ് തൃഷ, വിജയ്ക്ക് ആശംസകൾ നേർന്നിരുന്നത്. ഈ വർഷവും ആരാധകരെല്ലാം നോക്കിയിരുന്നത് ആ പോസ്റ്റ് തന്നെയാണ്.
എന്നാൽ, ഇത്തവണ പിറന്നാൾദിവസം തൃഷ ഒന്നും പോസ്റ്റ് ചെയ്തില്ല. അതിനൊപ്പം തൃഷ, വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത കാര്യവും നെറ്റിസൺസ് കണ്ടുപിടിച്ചു. അതോടെ ഇരുവരും പിരിഞ്ഞെന്ന് വാർത്തകൾ പരന്നു. വിജയ്‌യുടെ ഭാര്യ സംഗീതയുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതും തൃഷയുടെ നിശബ്ദതയും കൂട്ടിവായിച്ചു ആരാധകർ.
പക്ഷേ, വൈകുന്നേരമായപ്പോഴേക്കും മുഖ്യമന്ത്രിക്കുള്ള പിറന്നാൾ പോസ്റ്റുമായി തൃഷയെത്തി. ഒരു പ്രിന്റഡ് ഷർട്ട് ധരിച്ചിരിക്കുന്ന വിജയ്‌യെ സ്‌നേഹത്തോടെ നോക്കിയിരിക്കുന്ന തൃഷയെ ചിത്രത്തിൽ കാണാം. വിജയ്ക്ക് മുമ്പിൽ കേക്കും. ''To the person who makes it all worth it, HBD 00:00'' എന്നാണ് തൃഷ ക്യാപ്ഷനിട്ടത്. പതിവിൽനിന്നും വ്യത്യസ്തമായി ഈ ചിത്രത്തിൽ ഒരു ക്യൂട്ട് വിജയ്‌നെയാണ് കാണുന്നതെന്നാണ് ആരാധകപക്ഷം.
പക്ഷേ ഇതിലേറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് '00.00' എന്നതാണ്. അതെന്താണെന്ന ചർച്ചയിലായി അതോടെ സൈബർലോകം. അതൊരു ഏയ്ഞ്ചലിക് നമ്പർ ആണെന്നാണ് കണ്ടെത്തൽ. അനന്തത (infinity) എന്നതാണ് അർത്ഥമാക്കുന്നതെന്നും പറയപ്പെടുന്നു. പ്രണയത്തിന്റെ കാര്യത്തിൽ വരുമ്പോൾ 'I will love you until 00.00' എന്നാണ് അർത്ഥമെന്നാണ് ആരാധകപക്ഷം. അതായത് അനന്തകാലം ഞാൻ നിങ്ങളെ പ്രണയിക്കുമെന്ന്. എന്നാൽ, ഒരു പുതിയ തുടക്കം എന്നതാണ് ഇതിന്റെ അർത്ഥമെന്ന് പറയുന്നവരുമുണ്ട്. റെഡ്ഡിറ്റിൽ ഇപ്പോഴും ഇതിനെച്ചൊല്ലി ചർച്ചകൾ കൊഴുക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Trisha's cryptic birthday wish for CM Vijay, Analysis of the '00:00' caption and its viral interpretations.
Published: 24 Jun 2026, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented