ബോളിവുഡ് ചിത്രം രാമായണയുടെ ട്രെയിലർ ഇന്ത്യയ്ക്കു പുറമേ, പാകിസ്താനിലെ (Pakistan) പ്രേക്ഷകർക്കിടയിലും ചർച്ചയാവുന്നു. ട്രെയിലർ കണ്ട് അദ്ഭുതം പങ്കുവെച്ചിരിക്കുകയാണ് പാകിസ്താനി യൂട്യൂബ് ചാനലായ MZee Reactions. യഷിന്റെ രാവണനായുള്ള പെർഫോമൻസ്, രൺബീർ കപൂറിന്റെ ശ്രീരാമനായുള്ള എൻട്രി, ജടായുവുമായുള്ള വലിയ പോരാട്ടം എന്നിവയെല്ലാം 'അത്ഭുത'മാണെന്നാണ് അവർ വിശേഷിപ്പിക്കുന്നത്. ചിത്രത്തിലെ തങ്ങൾക്കിഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചാനലിൽ മൂന്നു പേർ ചർച്ചചെയ്യുന്നുമുണ്ട്.  

To advertise here,

ട്രെയിലർ വളരെ വിശദമാണെന്ന് അവർ നിരീക്ഷിക്കുന്നു. 'ആദിപുരുഷ്' കണ്ടതുകൊണ്ട് കഥയെക്കുറിച്ച് അറിയാമായിരുന്നുവെന്നും എന്നാൽ ഇത് കൂടുതൽ വിശദമാണെന്നും അവർ പറഞ്ഞു. 'സ്വർണ്ണ ലങ്ക' അവരുടെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യമായിരുന്നു. രാവണൻ നടന്നുവന്ന് താഴെ ആയിരക്കണക്കിന് ആളുകളെ കാണുന്ന രംഗവും പ്രശംസിക്കപ്പെട്ടു. രാവണന്റെ ആക്രമണ സ്വഭാവവും ശ്രീരാമൻ്റെ ശാന്തമായ രൂപഭാവവും തമ്മിൽ അവർ താരതമ്യം ചെയ്തു.

അതിശയകരമെന്നാണ് യൂട്യൂബർമാർ ട്രെയിലറിനെ വിശേഷിപ്പിക്കുന്നത്. മുമ്പത്തെ രാമൻ്റെ അവതരണം വിമർശനം നേരിട്ടെങ്കിലും ഇത്തവണ നിർമ്മാതാക്കൾ വലിയ മാറ്റം വരുത്തിയെന്നും വിഎഫ്എക്സ് മെച്ചപ്പെടുത്തിയെന്നും അവർ ശ്രദ്ധിച്ചു. ചിത്രത്തിൻ്റെ 4000 കോടി രൂപ ബജറ്റിനെയും അവർ പ്രതിരോധിച്ചു. “എന്തിനാണ് ആളുകൾ ഇതിനെ വിമർശിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം എടുത്താണോ അവർ സിനിമയുണ്ടാക്കിയത്? ഇത് സിനിമാ നിർമാതാക്കളെന്ന നിലയിൽ അവരുടെ ജോലിയാണ്, അവിടെ നിക്ഷേപകരുണ്ട്."- വീഡിയോയിലെ സ്ത്രീ പറഞ്ഞു.  ‌

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം രണ്ട് ഭാഗങ്ങളിലായാണ് ഇറങ്ങുന്നത്. ഒന്നാംഭാഗം ഇക്കൊല്ലം ദീപാവലിക്കും രണ്ടാംഭാഗം അടുത്ത വർഷവും റിലീസ് ചെയ്യും. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയാവുന്നത്.  

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi