ഗായകനും സംഗീതസംവിധായകനുമായിരുന്ന ബപ്പി ലാഹിരി പ്രിയപ്പെട്ടവർക്ക് അവരുടെ 'ബപ്പി ദാ' ആയിരുന്നു. ദേഹം മുഴുവൻ അണിയുന്ന സ്വർണാഭരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ചെറുപ്പംമുതലേ ഒന്നിലധികം സ്വർണമാലകളും മറ്റും ധരിക്കാൻ ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്. വലുതായശേഷം സംഗീതലോകത്ത് വിജയിച്ചാൽ, സ്വന്തം കൈയൊപ്പ് ( (signature appearance) പതിപ്പിക്കുന്ന രൂപം സൃഷ്ടിക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് ഒട്ടേറെ ആഭരണങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. സ്വർണം തനിക്ക് ഭാഗ്യം തരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
അദ്ദേഹത്തിന് ഒട്ടേറെ വീടുകളുണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ടത് മുംബൈയിലെ വീടാണ്. ഇപ്പോഴും സംഗീതപ്രേമികൾക്ക് തങ്ങളുടെ 'ബപ്പി ദാ'യുടെ ഓർമകളുള്ള വീടാണത്. 1983-ലാണ് ഈ വീട് അദ്ദേഹം വാങ്ങിയത്. അന്ന് 19 ലക്ഷത്തിനാണ് ഈ വീട് ബപ്പി ദാ സ്വന്തമാക്കിയത്. ഈയിടെ അദ്ദേഹത്തിന്റെ ചെറുമകൻ റെഗോ, ആ വീടിന്റെ ഉള്ളറകളിലെ വിശേഷങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇന്ന് ലാഹിരി ഹൗസ് വെറും ഇഷ്ടികയും കോൺക്രീറ്റും മാത്രമല്ല, നേരെമറിച്ച് ബപ്പി ലാഹിരിക്കുള്ള ഒരു ആദരാജ്ഞലി കൂടിയാണ്. ഒരു മുറിയിൽ മുഴുവൻ അദ്ദേഹം വാങ്ങിയ മെഡലുകളും, അവാർഡുകളും, ഓർമക്കുറിപ്പുകളുമെല്ലാം കാണാം.
Also Read
ഗണപതിഭക്തനായ ബപ്പി ലാഹിരി ഈ വീട്ടിൽ 1000-ത്തിലധികം ഗണേശവിഗ്രങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിൽ സഫലതയും സന്തോഷവും കൊണ്ടുവന്നത് ഗണപതിയാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ആ ആരാധനയാണ് ഇത്രയധികം വിഗ്രഹങ്ങൾ സൂക്ഷിക്കുന്നതിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. സ്വർണത്തിലും വെള്ളിയിലും മണ്ണിലും മരത്തിലും നിർമിച്ച പല തരത്തിലുള്ള ഗണേശവിഗ്രങ്ങളാണ് ഈ വീട്ടിലുള്ളത്. അതിനൊപ്പം ഗായകൻ കിഷോർ കുമാറിന്റെ അവസാനത്തെ ഫോട്ടോയും ബപ്പി ലാഹിരി നിധിപോലെ ഇവിടെ വെച്ചിട്ടുണ്ട്. 100 വർഷത്തിലേറെ പഴക്കമുള്ള അപൂർവ സംഗീതോപകരണങ്ങളും ഈ വീട്ടിലെ പ്രത്യേകതയാണ്. വീട്ടിലെ സ്വർണ അലങ്കാരങ്ങൾ ഹൈലൈറ്റ് ചെയ്യുന്ന വിധത്തിലുള്ള ഊഷ്മളമായ ലൈറ്റാണ് വീടിനുള്ളിൽ കൊടുത്തിരിക്കുന്നത്.
വീട്ടിലെ ഉപകരണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ റെഗോ പറയുന്നതിങ്ങനെ, ''ഞങ്ങളുടെ വീട്ടിൽ എല്ലാം സ്വർണത്തിലാണുള്ളത്. ദാദാജി (മുത്തശ്ശൻ) ഭക്ഷണം കഴിച്ചിരുന്ന മേശയും സ്വർണത്തിന്റേതാണ്. കസേരകളും സ്വർണം കൊണ്ടുള്ളത് തന്നെ''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Overview of Bappi Lahiri's iconic Mumbai residence purchased in 1983. Details about the gold-themed interior including gold tables and chairs.
Published: 27 Mar 2026, 07:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented