സിനിമയിലെ പ്രണയരംഗങ്ങളുടെ ചിത്രീകരണത്തെക്കുറിച്ച് നടൻ അന്നു കപൂർ നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചയാകുന്നുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ്, ചില പുരുഷ അഭിനേതാക്കൾ ഇത്തരം രംഗങ്ങൾക്കിടയിൽ നിയന്ത്രണം വിട്ട് പെരുമാറുന്നതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
ഇന്റിമേറ്റ് രംഗങ്ങൾക്കിടയിൽ ചില നടന്മാർ പ്രകോപിതരാകുകയും, നിയന്ത്രണം വിട്ട് പെരുമാറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രീകരണത്തിനിടയിൽ സംവിധായകൻ 'കട്ട്' പറഞ്ഞാലും നിർത്താതെ അഭിനയം തുടരുകയും ചെയ്യാറുണ്ടത്രെ. "ഒരിക്കൽ ഒരു നടൻ ഇത്തരത്തിൽ പെരുമാറുന്നത് ഞാൻ കണ്ടു. സംവിധായകൻ കട്ട് പറഞ്ഞിട്ടും അയാൾ നിർത്തിയില്ല. ഒടുവിൽ ആ നടിക്ക് കഷ്ടപ്പെട്ട് അയാളുടെ പിടിയിൽ നിന്ന് മാറേണ്ടി വന്നു. ആ സംഭവത്തിന് ശേഷം രണ്ട് ദിവസത്തോളം അവർ (നടി) മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല," അന്നു കപൂർ വെളിപ്പെടുത്തി. താൻ ഒരിക്കലും ഇത്തരം സാഹചര്യങ്ങൾ മുതലെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട വ്യക്തികളുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സിദ്ധാർത്ഥ് കണ്ണന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അന്നു കപൂർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Also Read
പ്രിയങ്ക ചോപ്രയുമായുള്ള വിവാദം
'7 ഖൂൻ മാഫ്' എന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയ്ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തിൽ ഒരു ചുംബന രംഗം ഉണ്ടായിരുന്നുവെങ്കിലും അത് ചെയ്യാൻ പ്രിയങ്കയ്ക്ക് താല്പര്യമില്ലായിരുന്നു. താൻ സുന്ദരനല്ലാത്തതിനാലാവാം പ്രിയങ്കയ്ക്ക് തന്നോടൊപ്പം ആ രംഗം ചെയ്യാൻ മടിയുണ്ടായതെന്ന് അന്നു കപൂർ പണ്ട് പറഞ്ഞിരുന്നു. ഈ പ്രസ്താവന അന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
പങ്കജ് ത്രിപാഠി, സൗരഭ് ശുക്ല എന്നിവർക്കൊപ്പം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു കോമഡി ഡ്രാമയിൽ അന്നു കപൂർ ഉടൻ അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Annu Kapoor alleges male actors continue intimate scenes even after the director yells cut., Details a traumatic incident where a co-actress struggled to escape an actor's grasp., Reflects on the past controversy regarding Priyanka Chopra during 7 Khoon Maaf., Annu Kapoor confirms upcoming project with Priyadarshan alongside Pankaj Tripathi.
Published: 29 Apr 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented