വേദനകൾ പലതുണ്ടെങ്കിലും പല്ലുവേദനയുടെ അത്ര മറ്റൊന്നും വരില്ലെന്നാണ് അനുഭവസ്ഥർ പറയാറുള്ളത്. പല്ലിന്റെ കേട്, അണുബാധ, പൊട്ടൽ എന്നിവയെല്ലാം വേദനയ്ക്ക് കാരണമാകാറുണ്ട്. പല്ലിന് ചുറ്റുമുള്ള അസ്ഥികളെയും കലകളെയും ബാധിക്കുന്ന അണുബാധയാണ് മോണരോഗങ്ങൾക്ക് ഇടയാക്കുന്നത്. കൃത്യമായ വായ്ശുചിത്വം ഇല്ലാത്തതുമൂലം പല്ലുകളിൽ പ്ലേക്ക് അടിഞ്ഞുകൂടുന്നതാണ് പ്രധാന കാരണം. പല്ലുവേദനയും മോണയിൽ പ്രയാസങ്ങളും വന്നാൽ ഡെന്റിസ്റ്റിനെ കാണുന്നത് നല്ലതാണ്. എന്നിരുന്നാലും കൂടുതൽ അസ്വസ്ഥതകളിലേക്ക് പോകാതിരിക്കാൻ വീട്ടിൽ തന്നെ ചില മരുന്നുകൾ തയ്യാറാക്കി ആശ്വാസം കണ്ടെത്താവുന്നതാണ്.  

To advertise here,
  • തിപ്പലിപ്പൊടി ചെറുചൂടുവെള്ളത്തിൽ ചേർത്ത് അതിൽ അല്പം തേനും നെയ്യും ചേർത്ത് കവിൾ കൊള്ളാം.
  • ചുക്ക് കഷായത്തിൽ എള്ള് അരച്ച് കലക്കി കവിൾ കൊള്ളുന്നത് വേദന കുറയ്ക്കും.
  • ഇഞ്ചിനീരിൽ ഇന്തുപ്പ് പൊടിച്ച് ചേർത്ത് കവിൾ കൊള്ളാം.
  • എള്ള്, വയമ്പ് ഇവ വായിലിട്ട് ചവയ്ക്കാം.
  • എള്ളരച്ച് കാടിയിലോ പച്ചമോരിലോ കലക്കി കവിൾ കൊള്ളാം.
  • ഗ്രാമ്പുതൈലം പുരട്ടുന്നതും നാല്പാമരപട്ട കഷായം, തേൻ, നെയ്യ്, പഞ്ചസാര ഇവ ചേർത്ത് കവിൾ കൊള്ളുന്നതും ഗുണംചെയ്യും.
  • മുത്തങ്ങ, കൊത്തമ്പാലരി ഇവ പൊടിച്ച് തേനിൽ കുഴച്ചുപുരട്ടിയാൽ വായിലെ ദുർഗന്ധം ശമിക്കും.
  • വെളിച്ചെണ്ണയോ എള്ളെണ്ണയോ ചേർത്ത് പത്തോ പതിനഞ്ചോ മിനിറ്റ് കവിൾകൊള്ളുന്നത് ബാക്ടീരിയകളെ നശിപ്പിക്കാനും മോണകൾക്ക് ശക്തി നൽകാനും നല്ലതാണ്.
  • ഇടയ്ക്കിടെ ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് വായകഴുകുന്നത് വായയുടെ ആരോഗ്യത്തിന് ഉത്തമമാണ്.
    കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi