സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചതായുള്ള വെളിപ്പെടുത്തലുമായി നടി ഐശ്വര്യ ലക്ഷ്മി. പ്രമുഖ മോളിവുഡ് നടിയായ ഐശ്വര്യ ലക്ഷ്മി തന്റെ സര്‍ഗ്ഗാത്മകതയെയും മാനസിക ക്ഷേമത്തെയും ദോഷകരമായി ബാധിക്കുന്ന സോഷ്യല്‍ മീഡിയയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് അതില്‍ നിന്നുള്ള തന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെയാണ് താരം ഈ വാര്‍ത്ത പങ്കുവെച്ചത്.
തന്റെ ഒറിജിനാലിറ്റിയിലും ജോലിയിലുള്ള ശ്രദ്ധ വ്യതിചലിക്കുന്നതിലും പ്ലാറ്റ്ഫോം ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. മറക്കപ്പെടാനുള്ള സാധ്യത ഐശ്വര്യ അംഗീകരിക്കുന്നു, പക്ഷേ ഭാവിയില്‍ സ്വാധീനം ചെലുത്തുന്ന സിനിമ സൃഷ്ടിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും നടി വെളിപ്പെടുത്തുന്നു.
'വളരെക്കാലമായി, ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ സോഷ്യല്‍ മീഡിയ അത്യാവശ്യമാണെന്ന ആശയത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നു. കാലത്തിനനുസരിച്ച് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതി, പ്രത്യേകിച്ച് നമ്മള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍. എങ്ങനെയോ, നമ്മളെ സഹായിക്കുമെന്ന് പറഞ്ഞ ഒന്ന്, നേരെ തിരിഞ്ഞ് അതിനെ സേവിക്കാന്‍ എന്നെ നിര്‍ബന്ധിതയാക്കിയിരിക്കുന്നു. എന്റെ ജോലിയും ഗവേഷണങ്ങളും എന്തായിരിക്കണം എന്നതില്‍ നിന്ന് അത് എന്റെ ശ്രദ്ധയെ വിജയകരമായി വ്യതിചലിപ്പിച്ചു. അത് എന്നില്‍ നിന്ന് എല്ലാ മൗലികമായ ചിന്തകളെയും ഇല്ലാതാക്കി.
എന്റെ പദസമ്പത്തിനെയും ഭാഷയെയും ബാധിച്ചു. കൂടാതെ മറ്റെല്ലാ ലളിതമായ സന്തോഷങ്ങളെയും ആനന്ദമില്ലാത്തതാക്കി മാറ്റി. ഒരു സാധാരണ അച്ചില്‍ വാര്‍ത്തെടുത്ത ഒരാളായി ഒരു സൂപ്പര്‍നെറ്റിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വഴങ്ങാന്‍ ഞാന്‍ വിസമ്മതിക്കുന്നു. ഒരു സ്ത്രീ എന്ന നിലയില്‍, പാകപ്പെടുത്തലുകളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും ബോധവതിയാകാന്‍ പോലും എനിക്ക് ഒരുപാട് പരിശീലിക്കേണ്ടി വന്നിട്ടുണ്ട്, അതിനെ ചെറുക്കാന്‍ അതിലും കഠിനമായി പരിശ്രമിച്ചിട്ടുമുണ്ട്. കുറച്ചുകാലത്തിന് ശേഷം എനിക്കുണ്ടായ ആദ്യത്തെ മൗലികമായ ചിന്തയാണിത്.' അവര്‍ കുറിച്ചു.
'വിസ്മരിക്കപ്പെടാനുള്ള ഒരു റിസ്‌ക് ഞാന്‍ ഇവിടെ എടുക്കുകയാണ്, ഇന്നത്തെ കാലത്ത്, ഇന്‍സ്റ്റാഗ്രാമില്‍ ഇല്ലെങ്കില്‍ ഓര്‍മ്മയിലും ഇല്ല.
എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുകയാണ്. അവളെ തനിമയുള്ളവളായി നിലനിര്‍ത്തിക്കൊണ്ടും ഇന്റര്‍നെറ്റില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാന്‍ തിരഞ്ഞെടുത്തുകൊണ്ടുമാണത്.' ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ബന്ധങ്ങളും സിനിമകളും സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, അര്‍ത്ഥവത്തായ സിനിമകള്‍ ചെയ്യുകയാണെങ്കില്‍ പഴയ രീതിയില്‍ സ്‌നേഹം തരൂ എന്നും പറഞ്ഞ് പ്രതീക്ഷയോടെയാണ് നടി കുറിപ്പ് അവസാനിപ്പിച്ചത്. ഐശ്വര്യ അവസാനമായി അഭിനയിച്ചത് കമല്‍ ഹാസന്റെ 'തഗ് ലൈഫ്', മലയാളചിത്രം 'ഹലോ മമ്മി' എന്നിവയിലാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: malayalam actress aishwarya lekshmi announces her departure from social media, prioritizing creativity and mental well-being.
Published: 13 Sept 2025, 11:22 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented