കഥാപാത്രത്തിന്റെ പൂർണതയ്ക്കായി അങ്ങേയറ്റം പരിശ്രമിക്കുന്ന താരമാണ് ഐശ്വര്യ റായ്. സിനിമയിലെ അരങ്ങേറ്റനാൾ മുതൽ ഐശ്വര്യ അങ്ങനെയായിരുന്നുവെന്ന് അവർക്കൊപ്പം ജോലി ചെയ്ത പലരും പിന്നീട് തുറന്നുപറഞ്ഞിട്ടുമുണ്ട്. കൊറിയോഗ്രാഫർ ബൃന്ദാ മാസ്റ്റർ ഉൾപ്പെടെ പലരും ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.
ഐശ്വര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 'പൊന്നിയിൻ സെൽവനി'ലെ നന്ദിനി. സാധാരണ കഥാപാത്രങ്ങളിലെന്നപോലെ ഇതിൽ ആഷിന് നൃത്തമോ, പാട്ടോ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും നന്ദിനിയെന്ന കഥാപാത്രം ഇന്നും സിനിമാപ്രേമികളുടെ മനസ്സിലുണ്ട്.
Also Read
ഇപ്പോഴിതാ ആഷിന്റെ ജോലിയോടുള്ള ആത്മാർഥതയെക്കുറിച്ച് തുറന്നുപറയുകയാണ് ഡിസൈനർ പ്രതീക്ഷ പ്രശാന്ത്. ഒരു വസ്ത്രം ഒതുങ്ങിനിൽക്കാൻ മാത്രമായി ഐശ്വര്യ ഏഴുമണിക്കൂറാണത്രേ ഇരിക്കാതെ നിന്നത്. ഐശ്വര്യ തന്റെ ജോലിയിൽ കൊണ്ടുവരുന്ന കൃത്യതയെക്കുറിച്ചും പ്രതീക്ഷ അടിവരയിട്ടു സംസാരിച്ചു.
''അവർ വെറുതെയങ്ങ് ഐശ്വര്യ റായ് ആയതല്ല. അവർക്ക് ആവശ്യമായ കൃത്യത ഞാൻ കണ്ടിട്ടുണ്ട്-അവരുടെ വസ്ത്രധാരണം, ശൈലി, വസ്ത്രം എല്ലാത്തിലും ആ കൃത്യത കാണാം. ഹെയർസ്‌റ്റൈലിൽ ഒരു പിൻ പോലും വെറുതെ കാണാൻ അവർ ആഗ്രഹിക്കുന്നില്ല,'' പ്രതീക്ഷ വെളിപ്പെടുത്തുന്നു.
സെറ്റിലെ ഒരു കഥയും അവർ ഓർത്തെടുത്തു. ''ഓരോ ആങ്കിളിൽനിന്നും തന്നെ എങ്ങനെ കാണുന്നുവെന്നതിനെക്കുറിച്ച് അവർ എപ്പോഴും ബോധവതിയാണ്. അതിലെ കഥാപാത്രത്തിന് അവർക്കൊരു ഓർഗൻസ ദുപ്പട്ട നൽകിയത് ഞാനോർക്കുന്നു. സീനിൽ അത് വരുമ്പോൾ, ദുപ്പട്ട ചുക്കിച്ചുളിഞ്ഞ് ഇരിക്കാൻ അവർ ആഗ്രഹിച്ചില്ല. അതുകൊണ്ടുമാത്രം അവർ ഏഴുമണിക്കൂർ എവിടെയും ഇരിക്കാതെ, ഒരേ നിൽപ് നിന്നു. ഇത് ഞാൻ സ്വന്തം കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്''. ഐശ്വര്യയുടേതായി അവസാനമിറങ്ങിയ റിലീസ് 'പൊന്നിയിൻ സെൽവൻ: രണ്ടാം ഭാഗ'മാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aishwarya Rai's commitment to perfection in her roles. A costume Designer shares behind-the-scenes insights. The 7-hour standing story during the Ponniyin Selvan shoot.
Published: 19 Mar 2026, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented