ഇക്കഴിഞ്ഞ ദിവസമാണ് തങ്ങളുടെ മെഹന്ദി ചടങ്ങിൽനിന്നുള്ള ചിത്രങ്ങൾ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. സാധാരണ മെഹന്ദി ചടങ്ങുകളിൽ വരനും വധുവും ധരിക്കുന്ന വസ്ത്രങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായതായിരുന്നു ഇരുവരുടെയും വസ്ത്രങ്ങൾ.
ഇളംനിറങ്ങൾക്കുപകരം മൾട്ടി കളേർഡ് കോസ്റ്റിയൂമുകളാണ് ഇരുവരും തിരഞ്ഞെടുത്തത്. മെറൂൺ, ഒലിവ് ഗ്രീൻ, ഇൻഡിഗോ ബ്ലൂ എന്നീ നിറങ്ങളിലുള്ള വസ്ത്രമാണ് താരങ്ങൾ ധരിച്ചത്. മെഹന്ദി എന്നതിനേക്കാൾ ഒരു ബോഹോ വൈബാണ് രണ്ട് വസ്ത്രങ്ങളും നൽകിയത്.
ഡൽഹിയിൽനിന്നുള്ള ഡിസൈനറായ കരൺ തോറാനിയാണ് (Karan Torani) വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ഹെവി എംബ്രോയ്‌ഡേഡ് സ്‌കർട്ടും ഓഫ് ഷോൾഡർ കോർസെറ്റ് ബ്ലൗസുമാണ് രശ്മിക ധരിച്ചത്. അതിനൊപ്പമുള്ള ദുപ്പട്ടയിൽ ലക്ഷ്മിദേവിയുടെ ചിത്രം മനോഹരമായി എംബ്രോയ്ഡറി ചെയ്ത് ചേർത്തിട്ടുമുണ്ട്.
എന്നാൽ, അതിനേക്കാൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് വിജയ്‌യുടെ വേഷമാണ്. ഇന്ത്യൻ വിവാഹങ്ങളിലെ ഗ്രൂം സ്റ്റൈലിങ് (groom styling) പൊളിച്ചെഴുതുക എന്ന രീതി ഇത്തവണയും വിജയ് മാറ്റിവെച്ചില്ല. ഗ്രീൻ കുർത്തയും ഇൻഡിഗോ വേഷ്ടിയും ഹെവിയായി എംബ്രോയ്ഡറി ചെയ്ത ജാക്കറ്റുമാണ് താരം ധരിച്ചത്. ജാക്കറ്റിൽ മുഴുവൻ മിനിയേച്ചർ ഡെക്കാൻ കോർട്ട് മോട്ടിഫുകളും. ഒപ്പം സ്റ്റേറ്റ്‌മെന്റ് നെക്ലേസും മനോഹരമായൊരു വെയ്‌സ്റ്റ് ബെൽറ്റും. റൂബി നടുവിൽ വരുന്ന ലോങ് ചെയിനാണ് അദ്ദേഹം ധരിച്ചത്.
ആറുമാസം കൊണ്ടാണ് തോറാനി വിജയ്‌യുടെ വസ്ത്രത്തിന്റെ ഡിസൈൻ പൂർത്തിയാക്കിയത്. 4000 മണിക്കൂറിലധികം സമയമെടുത്താണ് വസ്ത്രം നിർമിച്ചെടുത്തത്. ഫെബ്രുവരി 26-നാണ് ഉദയ്പൂരിൽവെച്ച് രശ്മിക-വിജയ് വിവാഹം (Virosh Wedding) നടന്നത്. മാർച്ച് നാലിന് ഹൈദരാബാദിൽവെച്ച് റിസപ്ഷനും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Outfits designed by Karan Torani with a unique Boho-vibe., Vijay's attire featured miniature Deccan Court motifs. Rashmika's lehenga included intricate Goddess Lakshmi embroidery.
Published: 11 Mar 2026, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented