ജൂൺ 5-ന് തിയേറ്ററുകളിലെത്തുന്ന ഹോളിവുഡ് ചിത്രമാണ് 'മാസ്‌റ്റേഴ്‌സ് ഓഫ് ദ യൂണിവേഴ്‌സ്' (Masters of the Universe). ഏകദേശം 2000 കോടി രൂപയ്ക്കാണ് ഈ ആക്ഷൻ ഫാന്റസി ചിത്രം നിർമിച്ചത്. സോണി പിക്‌ചേഴ്‌സ്, എംജിഎം ലൈവ് എന്നിവയാണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ഭാഗമായി താരം ഉണ്ണി മുകുന്ദൻ. ഔദ്യോഗിക മലയാളംപതിപ്പിൽ നായകകഥാപാത്രമായ ഹീ-മാന് ശബ്ദം നൽകിയിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം ഉണ്ണി പുറത്തുവിട്ടിട്ടുണ്ട്.
''അവർ നിന്നെ കേട്ടു, നിന്നെ അവഗണിച്ചു. എന്റെ ഉള്ളിൽ എരിയുന്നതിനു നന്ദി. നീയാണ് ഹീ-മാന്റെ ശബ്ദം'', എന്നാണ് മല്ലുസിങ്ങിന്റെ ചിത്രം പങ്കുവെച്ച് ഉണ്ണി ആദ്യം കുറിച്ചത്.
Also Read
പിന്നാലെ വിശദമായൊരു കുറിപ്പുമെഴുതി. ''90-കളിലെ ഒരു കുട്ടിയെന്ന നിലയിൽ, ഹീ-മാൻ എനിക്ക് ഒരിക്കലും വെറുമൊരു കഥാപാത്രമായിരുന്നില്ല. അവൻ ശക്തിയും ധൈര്യവും ഹീറോയിസവും തന്നെയായിരുന്നു. ഇന്ന്, ഞാൻ വളർന്നുവരുന്ന സമയത്ത് ആരാധിച്ചിരുന്ന അതേ നായകന്റെ മലയാളംശബ്ദമായി മാറുമ്പോൾ ജീവിതം ഒരു ഫുൾ സർക്കിൾ ആയിരിക്കുന്നു. ഡബ്ബിങ് സ്റ്റുഡിയോയ്ക്കുള്ളിൽ നിന്നുകൊണ്ട്, 'എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാ' എന്നു പറയുമ്പോൾ...അത് അതിവൈകാരികതയും അവിശ്വസനീയതയും നിറഞ്ഞതായിരുന്നു. ഒരു നിമിഷത്തേക്ക് ഞാൻ ഒരു നടനായിരുന്നില്ല. വീണ്ടും ഞാൻ ആ കൊച്ചുകുട്ടിയായി, ഹീ-മാന്റെ മാജിക്കിൽ മുഴുകിയ ആ കൊച്ചുകുട്ടി''.
ആരാധകർ ഈ കുറിപ്പിനുതാഴെ കമന്റുകളുമായെത്തി. 'ഒരിക്കൽ തഴഞ്ഞ ശബ്ദമാണിപ്പോൾ ഇവിടം വരെ എത്തിനിൽക്കുന്നത്, ഹീമാന് പറ്റിയ കിടിലൻ ശബ്ദം, ഗംഭീരമായിട്ടുണ്ട്...' കമന്റുകൾ നീളുന്നു.
ട്രാവിസ് നൈറ്റാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആമസോൺ എം.ജി.എം സ്റ്റുഡിയോസ്, മാറ്റൽ സ്റ്റുഡിയോസ്, എസ്‌കേപ്പ് ആർട്ടിസ്റ്റ്‌സ് എന്നിവയാണ് നിർമിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Unni Mukundan provides the Malayalam voice for He-Man. Masters of the Universe is a high-budget 2000 crore action-fantasy film
Published: 22 May 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented