
അന്തരിച്ച ഇതിഹാസ ക്രിക്കറ്റർ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും (tiger pataudi) നടി ശർമ്മിള ടാഗോറിന്റെയും മകനാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. അടുത്തിടെ കൊൽക്കത്തയിൽ ടൈഗർ പട്ടൗഡിയെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിൽ അച്ഛനെക്കുറിച്ചുള്ള ഓർമകൾ സെയ്ഫ് അലി ഖാൻ പങ്കുവെച്ചു. പിതാവിന്റെ പാരമ്പര്യം, ക്രിക്കറ്റിനോടുള്ള അഭിനിവേശം, അമ്മ ഷർമ്മിള ടഗോറിനെ പ്രകോപിപ്പിച്ച അച്ഛന്റെ ശീലങ്ങൾ എന്നിവയെപ്പറ്റിയെല്ലാം അദ്ദേഹം സംസാരിച്ചു. വീട്ടിൽ ടൈഗർ തന്റെ ക്രിക്കറ്റ് നേട്ടങ്ങളെക്കുറിച്ച് വളരെ കുറച്ചേ സംസാരിക്കുമായിരുന്നുള്ളൂ, അദ്ദേഹം വാക്കുകളിൽ പിശുക്ക് കാണിക്കുന്ന വ്യക്തിയായിരുന്നു, പക്ഷെ തന്റെ നേട്ടങ്ങളിൽ ആത്മവിശ്വാസമുള്ളയാളായിരുന്നു അദ്ദേഹമെന്നും സെയ്ഫ് പറഞ്ഞു.
"വീട്ടിൽ അദ്ദേഹം നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നില്ല, ഒന്നിനെക്കുറിച്ചും അധികം സംസാരിക്കില്ല. ഡിന്നറുകളിലും ഒത്തുചേരലുകളിലും അദ്ദേഹത്തെക്കാൾ അറിവു കുറഞ്ഞവർ അഭിപ്രായങ്ങൾ പറയുമ്പോൾ അമ്മയ്ക്ക് പലപ്പോഴും ദേഷ്യം വരാറുണ്ടായിരുന്നു. 'ആരും എന്നോട് ചോദിച്ചില്ല' എന്നാണപ്പോൾ അദ്ദേഹം പറയാറ്. അവരാരും അദ്ദേഹത്തോട് ചോദിക്കാത്തതിനാൽ അദ്ദേഹം സംസാരിക്കുമായിരുന്നില്ല. അത് വളരെ വ്യത്യസ്തമായ ഒരു ആത്മവിശ്വാസമായിരുന്നു," സെയ്ഫ് പറഞ്ഞു.
Also Read
എങ്കിലും, മറ്റുള്ള കളിക്കാരിൽ ആത്മവിശ്വാസം വളർത്തുന്നതിൽ ടൈഗർ വിശ്വസിച്ചിരുന്നു. "വിശ്വാസത്തിലാണ് അദ്ദേഹം വിശ്വസിച്ചത്, ലോക ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന് മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഇന്ത്യൻ കളിക്കാർക്ക് ആത്മവിശ്വാസം പകർന്നു. ഇന്ത്യൻ ടീമുകൾ കഷ്ടിച്ച് പങ്കെടുക്കുമെന്ന് മാത്രം പ്രതീക്ഷിച്ചിരുന്ന ക്രിക്കറ്റിൽ, വിജയിക്കാൻ വേണ്ടി മത്സരിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. ഈ വലിയ മാറ്റം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണെന്ന് ഞാൻ കരുതുന്നു," സെയ്ഫ് പറഞ്ഞു.
"ലോകത്തിന് അദ്ദേഹം ധീരനും ധൈര്യശാലിയായ ബാറ്റ്സ്മാനും, ലോകത്തെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളും, ഇന്ത്യൻ ക്രിക്കറ്റിന്റെ രീതി മാറ്റിയ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളുമായിരുന്നു."
"അദ്ദേഹത്തെ ഞാൻ ബഹുമാനപൂർവ്വം അബ്ബ എന്ന് വിളിച്ചു, വളരെ കുറച്ചു വാക്കുകൾ മാത്രം സംസാരിക്കുന്ന, എന്നാൽ പ്രാധാന്യമുള്ളതെല്ലാം പറയുന്ന ഒരു മനുഷ്യൻ. വളർന്നുവരുമ്പോൾ, ക്രിക്കറ്റ് ഞങ്ങളുടെ വീട്ടിൽ എല്ലായിടത്തും ഉണ്ടായിരുന്നു. ഡ്രൈവർമാർ, സ്റ്റാഫ്, കുടുംബാംഗങ്ങൾ, കസിൻസ്, തോട്ടക്കാർ എല്ലാവരും കളിച്ചു." സെയ്ഫ് പറഞ്ഞു.
അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: "എന്റെ അച്ഛൻ ഈ വൈകുന്നേരം ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ഒരുപക്ഷേ ഈ ജനശ്രദ്ധയിൽ അദ്ദേഹം അല്പം ലജ്ജിക്കുകയും പിന്നെ സംഭാഷണം ക്രിക്കറ്റിനെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചും തന്നെയാണെന്ന് കണ്ട് സന്തോഷിക്കുകയും ചെയ്യുമായിരുന്നു"-അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രമുഖരായ ക്രിക്കറ്റർമാരിൽ ഒരാളായിരുന്നു ടൈഗർ പട്ടൗഡി. 1941-ൽ ജനിച്ച അദ്ദേഹം 21-ാം വയസ്സിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി. ഇന്ത്യൻ ക്രിക്കറ്റിനെ ഇന്നുകാണുന്ന നിലയിലേക്ക് വളർത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്. 1961-ൽ കാറപകടത്തിൽ ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടും, അദ്ദേഹം മികച്ച പ്രകടനം തുടർന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Saif Ali Khan honors father Tiger Pataudi at 2026 Kolkata event., Highlights Tiger Pataudi's role in shifting Indian cricket's winning mindset., Personal anecdotes reveal Pataudi's reserved nature and quiet confidence., Sir Ian Botham joined the commemoration of the legendary captain.
Published: 22 May 2026, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented