സിനിമാ ലോകത്ത് 34 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് സൂപ്പർതാരം ഷാരൂഖ് ഖാൻ. കഴിഞ്ഞദിവസം മംഗളൂരുവിൽ ആരാധകർക്കൊപ്പം താരം തന്റെ വാർഷികം ആഘോഷമാക്കി. 1965 മുതൽ 1970 വരെ അഞ്ചുകൊല്ലത്തോളം മംഗളൂരുവിൽ താമസിച്ചിട്ടുണ്ട് ഷാരൂഖ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഇഫ്തിഖർ അഹമ്മദ് മംഗളൂരു തുറമുഖത്തിന്റെ ചീഫ് എൻജിനീയറായിരുന്നു. ആഘോഷത്തിന്റെയും ആരാധകരുമായി അദ്ദേഹം സംവദിക്കുന്നതിന്റെയും റീലുകളും വീഡിയോകളും (reels and videos) സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

To advertise here,

ഷാരൂഖ് മംഗളൂരുവിൽ താമസം തുടർന്നിരുന്നെങ്കിൽ എന്തു ജോലി ചെയ്യുമായിരുന്നു എന്നൊരാൾ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ശ്രദ്ധിക്കപ്പെട്ടു. "മംഗളൂരു പോലുള്ള നഗരത്തിൽ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ തീർച്ചയായും വളരെ സന്തോഷവാനായിരിക്കും. ഞാനൊരു അധ്യാപകനാകുമായിരുന്നു. സെന്റ് അലോഷ്യസ് സ്കൂളിലോ ശാർദ വിദ്യാലയത്തിലോ അല്ലെങ്കിൽ മൗണ്ട് കാർമൽ സ്കൂളിലോ ആയിരിക്കുമെന്നും കരുതുന്നു."-അദ്ദേഹം പറഞ്ഞു.

ഇത് കേട്ടതും ജനക്കൂട്ടം ആർപ്പുവിളിച്ചു. "ഞാനിവിടെ അധ്യാപകനാകുമായിരുന്നു, കുട്ടികളെ പഠിപ്പിക്കുന്നതിൽ വളരെ സന്തോഷവാനായിരിക്കും, ചെറിയ കുട്ടികൾക്ക് ധാരാളം സന്തോഷവും നന്മയും നൽകി, കുട്ടികളെ പഠിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, അതിനാൽ ഞാനിവിടുത്തെ ഒരു മികച്ച അധ്യാപകനാകുമായിരുന്നു."-അദ്ദേഹം പറഞ്ഞു.

ഇതിനിടെ, സദസ്സിലുണ്ടായിരുന്ന ഒരു സ്ത്രീ തന്റെ ഭർത്താവിനെക്കാൾ കൂടുതൽ ഷാരൂഖ് ഖാനെ സ്നേഹിക്കുന്നു എന്ന് തുറന്നുപറഞ്ഞു. ഷാരൂഖ് തന്റെ പതിവ് നർമ്മത്തോടെ "ഇതൊക്കെ എന്നോട് സ്വകാര്യമായി പറയാമായിരുന്നില്ലേ" എന്ന് മറുപടിയും നൽകി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi