ബോളിവുഡിലാകമാനം 'ഹനുമാൻ അംശ്' ആണിപ്പോൾ ചർച്ച. ശതകോടികൾ മുടക്കി വമ്പൻ പ്രൊമോഷനുകളോടെയിറങ്ങിയ സിനിമകൾ ബോക്സോഫീസിൽ തകർന്നടിയുന്പോൾ, ഏകദേശം 1.75 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ബോക്സോഫീസിൽ 200 കോടി രൂപ പിന്നിട്ടുവെന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. അതായത് ചിത്രം അതിന്റെ നിർമ്മാണച്ചെലവിന്റെ ഏകദേശം 100 മടങ്ങ് ഇതുവരെ നേടിക്കഴിഞ്ഞു. 200 കോടി ക്ലബ്ബിലെത്തുന്ന ഏറ്റവും ചെറിയ സിനിമകൂടിയാണിത്. റിലീസ് ചെയ്തിട്ട് 36 ദിവസങ്ങൾ പൂർത്തിയായിട്ടും ബോക്സോഫീസിൽ ശക്തമായ മുന്നേറ്റം തുടരുകയുമാണ്.
ഇതോടെ ബോക്സോഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായിട്ടാണ് 'ഹനുമാൻ അംശി'നെ കണക്കാക്കുന്നത്. അതേസമയം, ചിത്രത്തിന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ല. റിലീസിന് ശേഷം 'ബട്വാര 1947', 'ആവാരപൻ 2' തുടങ്ങിയ സിനിമകൾ എത്തിയതോടെ ഇതിന്റെ സ്ക്രീനുകളുടെ എണ്ണം വെറും 25 ആയി ചുരുങ്ങി. എന്നാൽ, 'ബട്വാര 1947' പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാതിരുന്നതോടെ, ഹനുമാൻ അംശിന്റെ സ്ക്രീനുകൾ ക്രമേണ വർധിപ്പിച്ചു. പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണങ്ങളുമുണ്ടായി. ചിത്രം കാണാൻ ജനക്കൂട്ടം തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
Also Read
സൗഭിനവ് സത്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വിശാൽ ചതുർവേദിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈയിൽ ഗണേശോത്സവം ആരംഭിക്കാനിരിക്കുകയാണ്. ചിത്രം വിജയിച്ചതിന്റെ സന്തോഷത്തിൽ, വിവിധ പന്തലുകൾ സന്ദർശിച്ച് ബപ്പയോട് നന്ദി പറയുമെന്ന് വിശാൽ പറഞ്ഞു.
ഇതിനിടയിൽ, ചിത്രത്തിന് 100 കോടി രൂപയുടെ ഒടിടി ഡീൽ ലഭിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ നിർമ്മാതാക്കളിൽ ഒരാളായ രാഗിണി സോണ തള്ളി. അത്തരം ഓഫറുകളൊന്നും വന്നിട്ടില്ലെന്നും ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും പ്രേക്ഷകരോടവർ അഭ്യർഥിച്ചു. ബോളിവുഡ് താരങ്ങളായ ഹേമാമാലിനി, ആലിയ ഭട്ട് അടക്കമുള്ളവർ ചിത്രത്തിന്റെ വിജയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Hanuman Ansh made on a modest budget of Rs 1.75 crore has crossed Rs 175 crore at the box office., The film completed 36 days in theatres and earned Rs 10.50 crore on its sixth Friday., Producer Ragini Sona denied rumors of a Rs 100 crore OTT deal for the film., Director Vishal Chaturvedi faced health issues due to promotional campaigns and plans to visit Mumbai pandals during Ganesh Utsav.
Published: 12 Sept 2026, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented