ലോകത്തെ അമ്പരപ്പിച്ച ജെയിംസ് കാമറൂണിന്റെ സിനിമയാണ് അവതാർ. 'അവതാറി'നേക്കാൾ മികച്ച വിഷ്വൽ അനുഭവമായിരിക്കും സംവിധായകൻ അറ്റ്‌ലിയുടെ വരാനിരിക്കുന്ന ചിത്രമായ 'രാക'യെന്ന് (Raaka) സംവിധായകൻ സിബി ചക്രവർത്തി വെളിപ്പെടുത്തിയിരുന്നു. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം 'ബത്ത'യുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് സിബി ഈ കാര്യം ഉന്നയിച്ചത്. അല്ലു അർജുനും ദീപിക പദുകോണും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന രാക, ഇന്ത്യൻ സിനിമയെ ആഗോളതലത്തിൽ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിലെത്തിയ സിബി ചക്രവർത്തി, തന്റെ ഗുരു കൂടിയായ അറ്റ്‌ലി ഈ സിനിമയുടെ ചില രംഗങ്ങൾ തന്നെ കാണിച്ചിരുന്നുവെന്നും, അവതാറിൽ പോലും ഇത്രയും മികച്ച വിഷ്വലുകൾ ഉണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് പറഞ്ഞത്. സെപ്റ്റംബർ 21-ന് അറ്റ്‌ലിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രത്യേക ഗ്ലിംപ്സ് പുറത്തിറങ്ങാനിരിക്കെ, താൻ പറയുന്നത് വെറുതെയല്ലെന്ന് ദിവസങ്ങൾക്കകം ഏവർക്കും ബോധ്യപ്പെടുമെന്നും വ്യക്തമാക്കി. എസ്.എസ്. രാജമൗലിയെപ്പോലെ അറ്റ്‌ലിയും ഇന്ത്യൻ സിനിമയുടെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹത്തിന്റെ ശിഷ്യനാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സിബി കൂട്ടിച്ചേർത്തു. ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് ഗാനരചയിതാവ് വിവേകും ചടങ്ങിൽ അഭിപ്രായപ്പെട്ടത്.
Also Read
അതോടൊപ്പം രജനികാന്തിന്റെ പുതിയ ചിത്രമായ 'ധർമ്മൻ' സംവിധാനം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ചും സിബി വേദിയിൽ വികാരാധീനനായി സംസാരിച്ചു. അഫ്ഗാനിസ്ഥാനിലും റഷ്യയിലുമായി ചിത്രീകരിക്കേണ്ട ഒരു ന്യൂക്ലിയർ സയന്റിസ്റ്റിന്റെ കഥയായിരുന്നു സിബി രജനികാന്തിനായി ഒരുക്കിയിരുന്നത്. എന്നാൽ പ്രമേയത്തിന്റെ സങ്കീർണ്ണത കാരണം ആ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു. ആ ഘട്ടത്തിൽ താൻ ഏറെ നിരാശനായെന്നും, എന്നാൽ അറ്റ്‌ലി നൽകിയ ആശ്വാസവാക്കുകളാണ് തന്നെ തിരികെ കൊണ്ടുവന്നതെന്നും സിബി വെളിപ്പെടുത്തി.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'രാക' 2027-ലാണ് തിയേറ്ററുകളിലെത്തുക. യുവസംഗീതസംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിനിമയുടേതായി പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് ഒരു 'ക്രീച്ചർ ഫിലിം' (Creature Film) വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കുമിത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Director Cibi Chakravarthi claims Atlee's 'Raaka' has better visuals than James Cameron's 'Avatar'., The movie stars Allu Arjun and Deepika Padukone in lead roles., Raaka is produced by Kalanithi Maran under Sun Pictures and is slated for a 2027 release., Sai Abhyankar is composing the music for this big-budget creature film.
Published: 19 Sept 2026, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented