ബംഗളൂരുവിലെ കേദാരത്തിൽ ഗൃഹലക്ഷ്മിയുടെ ഫോട്ടോഷൂട്ടിനായി നടി അഭിരാമി തയ്യാറാകുമ്പോൾ അരികിൽ മകൾ കൽക്കിയുമുണ്ട്. ചെറിയ കുസൃതികളും കൗതുകങ്ങളുമായി അമ്മയുടെ മടിയിൽ കൽക്കിയിരുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ അഭിരാമി സംസാരിച്ചതേറെയും മകളെപ്പറ്റിയാണ്.
പൊതുവെ സെലിബ്രിറ്റികൾ അവരുടെ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പരസ്യമാക്കാറില്ല. പക്ഷേ, അഭിരാമി എല്ലാ കാര്യങ്ങളും തുറന്നുപറയാറുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ അവരുടെ മറുപടിയെത്തി: ''എന്തിന് ഞാൻ മറയ്ക്കണം. ലജ്ജയുണ്ടാക്കുന്ന കാര്യങ്ങളല്ലേ നമ്മൾ മറച്ചുവയ്ക്കുക. ഞാൻ ഒരു കുഞ്ഞിനെ ദത്തെടുത്തു എന്നത് തെറ്റായ കാര്യമല്ലല്ലോ, പിന്നെന്തിനാണ് മറച്ചുവെക്കുന്നത്. ഞാനൊരു അമ്മയായി എന്ന സന്തോഷമാണ് ലോകത്തെ അറിയിച്ചത്. പിന്നെ, എന്റെ മകളുടെ കഥയാണിത്. അവളെ സംബന്ധിച്ചുള്ള വ്യക്തിപരമായ കാര്യങ്ങൾ പരസ്യമാക്കണോ വേണ്ടയോ എന്നത് അവളുടെ ചോയ്സാണ്. അത് തുറന്നുപറയാൻ എനിക്ക് അനുവാദമില്ല. അവളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ ഞാൻ പങ്കുവെച്ചിട്ടില്ല.''
ജീവിതത്തിലേക്ക് മകൾ വന്ന കാലത്തെയും അവർ ഓർത്തെടുത്തു. ''ഞങ്ങളുടെ ജീവിതത്തിലേക്ക് കൽക്കി വന്നിട്ട് നാല് വർഷമേ ആയിട്ടുള്ളൂ. മറ്റേത് ജോലിയിലും തെറ്റുകൾ വന്നാൽ തിരുത്താനാകും. എന്നാൽ പേരന്റിങ്ങിൽ കുഴപ്പം വന്നാൽ അത് കുഞ്ഞിനെ ബാധിക്കും, മാനസികമായി നമ്മളെയും. എന്നാൽ അതിലേറെ മനോഹരമായ, സന്തോഷം തരുന്ന മറ്റൊരു സംഭവവുമില്ല. വീട്ടിലിരിക്കാൻ സമയം കിട്ടാറില്ല. കൽക്കിയുടെ പിന്നാലെ ഓട്ടമാണ്. അവളുടെ കാര്യങ്ങൾക്കാണ് കൂടുതൽ സമയം ചെലവഴിക്കാറുള്ളത്. സ്വന്തം ഹോബികൾ ചെയ്തിട്ട് രണ്ടു മൂന്ന് വർഷമായി. അവൾക്ക് സുരക്ഷിതമായി തോന്നുന്ന ഒരിടമാണ് ഞാൻ. അതിനെ മറികടക്കാൻ ഒന്നിനും സാധിക്കില്ല...''
അഭിരാമിയുമായുള്ള അഭിമുഖം പൂർണമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ.
ഓൺലൈൻ വഴി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Abhirami discusses the joy of motherhood after adopting daughter Kalki. She clarifies that she sees no reason to hide the fact of adoption as it is not a shameful act.
Published: 14 May 2026, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented