രജനീകാന്തിനൊപ്പം ഒരു ഫ്രെയിമിൽ അഭിനയിക്കാൻ പറ്റുമോ?, അതായിരുന്നു ‘ജയിലർ 2’വിലേക്ക് ക്ഷണം ലഭിച്ചപ്പോൾ നടി മേഘ്ന രാജ് സർജയ്ക്ക് അറിയേണ്ടിയിരുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുന്നതിന് മുൻപ് അണിയറപ്രവർത്തകരോട് മേഘ്ന ചോദിച്ചതും അതുതന്നെ. രജനീകാന്തിനൊപ്പം രംഗങ്ങളുണ്ടാകുമോ, അതോ വെറുമൊരു 'സെറ്റ് പ്രോപ്പർട്ടി'യായി മാത്രം ഒതുങ്ങുമോ എന്നായിരുന്നു നടിയുടെ സംശയം. ഒടുവിൽ, രജനീകാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരം തേടിയെത്തിയപ്പോൾ മേഘ്ന അത് സ്വീകരിച്ചു. എന്നാൽ ഒരു വർഷത്തോളം നീണ്ട ചിത്രീകരണത്തിൽ 35 ദിവസം പങ്കെടുത്തിട്ടും താൻ അഭിനയിച്ച ചില രംഗങ്ങൾ സിനിമയുടെ ഫൈനൽ പതിപ്പിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയാണ് താരമിപ്പോൾ.
“എന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്നുപറയണം. എന്നെ വെറുമൊരു സെറ്റ് പ്രോപ്പർട്ടിയായി ഉപയോഗിക്കുമോ, അതോ രജനിസാറിനൊപ്പം ഒരു ഫ്രെയിമിൽ ഉണ്ടാകുമോ എന്ന് അറിയണം. അതായിരുന്നു എന്റെ നിബന്ധന,” റെഡ്നൂലിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മേഘ്ന പറഞ്ഞു.
Also Read
രജനീകാന്തിനൊപ്പമാണ് തന്റെ രംഗങ്ങളെന്നും 25 ദിവസത്തോളം അദ്ദേഹത്തിനൊപ്പം ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചതോടെ മേഘ്ന സമ്മതം അറിയിക്കുകയായിരുന്നു. എങ്കിലും ഓഫർ സത്യമാണെന്ന് ഉറപ്പാക്കാൻ അച്ഛനോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം കന്നഡ താരം ശിവരാജ്കുമാറുമായി ബന്ധപ്പെട്ട് വിവരം സ്ഥിരീകരിച്ചതോടെയാണ് മേഘ്ന ചിത്രത്തിന്റെ ഭാഗമായത്.
''ചെറിയൊരു വേഷമായിരുന്നു. എന്നാൽ മറ്റു പല രംഗങ്ങളും ചിത്രീകരിച്ചിരുന്നു. അവയിൽ ചിലത് വെട്ടിക്കുറച്ചു. അതൊരു സർഗാത്മക തീരുമാനമാണ്. എങ്കിലും ‘ജയിലർ 2’വിൽ 35 ദിവസം പ്രവർത്തിച്ചുവെന്ന് എനിക്ക് അഭിമാനത്തോടെ പറയാനാകും.''
ചിത്രത്തിൽ കന്നഡ താരം ശിവരാജ്കുമാറിനൊപ്പം അഭിനയിക്കാനും മേഘ്നയ്ക്ക് അവസരം ലഭിച്ചു. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ശിവരാജ്കുമാർ സെറ്റിലെത്തിയപ്പോൾ വീട്ടിലെത്തിയതുപോലെയാണ് തോന്നിയതെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അനുഗ്രഹമായിരുന്നെന്നും മേഘ്ന സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
കന്നഡ നടൻ സുന്ദർ രാജിന്റെയും നടി പ്രമീള ജോഷായിയുടെയും മകളായ മേഘ്ന രാജ് 2009-ലാണ് അഭിനയരംഗത്തെത്തിയത്. വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് ബ്യൂട്ടിഫുൾ, മെമ്മറീസ്, റെഡ് വൈൻ, 100 ഡിഗ്രി സെൽഷ്യസ് തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുകയുംചെയ്തു. കന്നഡ നടൻ ചിരഞ്ജീവി സർജയുമായുള്ള വിവാഹവും 2020-ലെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗവും മേഘ്നയുടെ ജീവിതത്തിലെ വലിയ വഴിത്തിരിവുകളായിരുന്നു. ഭർത്താവിന്റെ മരണശേഷം മകൻ റായൻ രാജ് സർജയ്ക്കൊപ്പം ജീവിതത്തിലേക്ക് തിരിച്ചെത്തിയ താരം അഭിനയത്തിൽ ഇപ്പോൾ സജീവമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 23 Oct 2026, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented