റിലീസ് ചെയ്ത് വെറും ഒമ്പത് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമായി 1000 കോടി രൂപ ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് രൺബീർ കപൂറിന്റെ 'രാമായണ'. ബോക്സോഫിസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ചിത്രം. നവംബർ 5-നാണ് നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തിയത്. ഇന്ത്യയിലും വിദേശത്തും ഒരുപോലെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു. രണ്ട് ഭാഗങ്ങളായുള്ള സിനിമയുടെ ആദ്യ ഭാഗമാണിത്. രണ്ടാം ഭാഗം 2028-ൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബോക്സോഫീസ് ട്രാക്കറായ സാക്നിൽക് (Sacnilk) പറയുന്നതനുസരിച്ച്, പത്താം ദിവസം ഇന്ത്യയിലെ 23,451ഷോകളിൽ നിന്നായി ചിത്രം 72.90 കോടി രൂപ നെറ്റ് കളക്ഷൻ നേടി. ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ ഇപ്പോൾ 819.50 കോടി രൂപയായി ഉയർന്നു. 408.50 കോടി രൂപയാണ് ചിത്രത്തിന്റെ വിദേശ ഗ്രോസ് കളക്ഷൻ. ഇതോടെ വെറും പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 1228 കോടി രൂപയിലെത്തി.
അതേസമയം, ഇന്ത്യയിൽ പത്താം ദിവസവും മികച്ച കളക്ഷൻ നേടിയെങ്കിലും, ആഗോള ബോക്സോഫിസിൽ ആദിത്യ ധർ - രൺവീർ സിങ് കൂട്ടുകെട്ടിന്റെ 'ധുരന്ധർ: ദി റിവഞ്ച്' എന്ന ചിത്രത്തിന് പിന്നിലാണ് രാമായണ ഇപ്പോഴുമുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ രാമായണ വേഗത്തിൽ വളർച്ച പ്രാപിച്ചെങ്കിലും ഈ ചിത്രം തന്നെയാണ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. പത്താം ദിവസമായപ്പോഴേക്കും 'ധുരന്ധർ 2' ബോക്സോഫീസിൽ 1255.41 കോടി രൂപ കളക്ഷൻ നേടിയിരുന്നു.
അതേസമയം, മറ്റ് പല വൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളെയും അപേക്ഷിച്ച് വളരെ വേഗത്തിലാണ് ചിത്രം 1000 കോടി ക്ലബ്ബിലെത്തിയത്. 'പുഷ്പ 2: ദി റൂൾ', 'ധുരന്ധർ: ദി റിവഞ്ച്' എന്നീ ചിത്രങ്ങൾ 7 ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ചിരുന്നു. 'ബാഹുബലി 2' പത്തുദിവസം കൊണ്ടും 'ആർ.ആർ.ആർ' 16 ദിവസം കൊണ്ടും 'കെ.ജി.എഫ് ചാപ്റ്റർ 2' 18 ദിവസം കൊണ്ടുമാണ് ഈ ലക്ഷ്യത്തിലെത്തിയത്. രാമായണ 9 ദിവസം കൊണ്ടും. വിവിധ ഭാഷകളിലും അന്താരാഷ്ട്ര വിപണികളിലും ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് രാമായണയുടെ ബോക്സോഫിസ് വിജയത്തിന് കാരണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 15 Nov 2026, 02:27 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented