‘അൻസിബ മതതീവ്രവാദിയാണെന്നു പറഞ്ഞ് ഒറ്റപ്പെടുത്തി, പലവട്ടം അവൾ പൊട്ടിക്കരഞ്ഞു’; പ്രതികരിച്ച് നടി ഉഷ

താരസംഘടനായ അമ്മയിൽ(AMMA) ഉയർന്ന തൊഴിൽപീഡനപരാതിയും തുടർന്ന് ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ഹസന്റെ രാജിയും സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവർക്കെതിരായുള്ള ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂടുപിടിക്കുമ്പോൾ, കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേത മേനോൻ അൻസിബയുടെ രാജിയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകിയിരുന്നു.
പിന്നാലെ സംഘടനയിലെ മറ്റ് അംഗങ്ങളും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. അൻസിബ രാജിവെക്കാൻ ഇടയായ സാഹചര്യവും ഭരണസമിതിയുമായുണ്ടായ അഭിപ്രായഭിന്നതകളും സംഘടനയ്ക്കുള്ളിലെ നിലപാടുകളും ഗൃഹലക്ഷ്മി ഓൺലൈനുമായി പങ്കുവെക്കുകയാണ് നടി ഉഷ.
Content Highlights: ansiba-hassan-resignation-amma-controversy-usha-reaction