ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, പ്രതിരോധശക്തി വര്‍ധിപ്പിക്കുക, ആവശ്യമായ പോഷകങ്ങള്‍ നല്‍കുക തുടങ്ങി ഇളനീരിന് ഗുണങ്ങള്‍ ഏറെയുണ്ട്.
- നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ തടയാന്‍ ഇളനീര്‍ സഹായിക്കുന്നു. കഠിനമായ ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും കായികതാരങ്ങള്‍ക്കും ഇളനീര്‍ നല്ലതാണ്.
- ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധാതുലവണങ്ങളായ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഇളനീരീല്‍ ധാരാളം ഉണ്ട്. കൂടാതെ ബികോംപ്ലക്‌സ്, ഫൈബര്‍ എന്നിവയും.
- ഇളനീരിലെ ലോറിക് ആസിഡിന്റെ സാന്നിധ്യം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണപ്രദമാണ്.
- കുട്ടികളില്‍ പൊതുവായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളായ മലബന്ധം, മൂത്രത്തില്‍ പഴുപ്പ്, ഗ്യാസ് സംബന്ധിയായ പ്രയാസങ്ങള്‍, ഡിഹൈഡ്രേഷന്‍ എന്നിവ പരിഹരിക്കാന്‍ ഇളനീര്‍ സഹായകമാണ്.
- ഇളനീരില്‍ അടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
- ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും അതുവഴി മുഖക്കുരു തടയാനും ഇളനീരിലെ ഘടകങ്ങള്‍ സഹായിക്കും.
- ഇളനീരിലെ ബയോആക്ടിവ് എന്‍സൈമുകള്‍ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ മികച്ചതാണ്.
- രക്തയോട്ടം കൂട്ടി ശരീരത്തിന് സ്വാഭാവിക തിളക്കം കൂട്ടാന്‍ മികച്ചത്.
- ഇളനീരില്‍ അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
- ഇതിലെ പെറോക്‌സിഡേസ് എന്ന എന്‍സൈം ആന്റി-ഏജിങ് ഗുണമുള്ളതാണ്.
- പ്രമേഹരോഗികളും വൃക്കസംബന്ധമായ രോഗമുള്ളവരും മറ്റ് ആരോഗ്യപ്രയാസങ്ങള്‍ ഉള്ളവരും ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ നിര്‍ദേശപ്രകാരമേ ഇളനീര്‍ ഉപയോഗിക്കാവൂ.
(കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഡയറ്റീഷ്യനാണ് ലേഖിക)
Content Highlights: health benefits of tender coconut
Published: 03 Feb 2024, 04:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented