നമ്മുടെ തലച്ചോറ് എത്രമാത്രം പ്രധാനപ്പെട്ടതാണ്? എന്തു ചോദ്യമാണല്ലേ! മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണത്.
എന്നാൽ അതിന്റെ ആരോഗ്യത്തെപ്പറ്റി നിങ്ങൾ ബോധവാന്മാരാണോ? തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യാറുണ്ട് ? എന്നാൽ അതിനുവേണ്ടി നമുക്കു തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
ഗുണനിലവാരമുള്ള ജീവിതത്തിന് തലച്ചോറിന്റെ ആരോഗ്യവും അത്ര തന്നെ പ്രധാനപ്പെട്ടതാണെന്നാണ് അമേരിക്കൻ ന്യൂറോസർജനായ ഡോ. ബ്രയാൻ ഹോഫ്‌ളിംഗർ പറയുന്നത്. തലച്ചോറിന്റെ വികാസത്തിലും ആരോഗ്യത്തിലും നാം കഴിക്കുന്ന ഭക്ഷണവും പ്രധാന പങ്കു വഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ ഡോക്ടർ പങ്കുവെച്ചത്.
തലച്ചോറിന്റെ ആരോഗ്യത്തിനു മുതൽക്കൂട്ടാവുന്ന വിവിധതരം മത്സ്യങ്ങൾ മുതൽ വിറ്റാമിനുകൾ അടങ്ങിയ പച്ചക്കറികളെ കുറിച്ചുവരെ അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ പരാമർശിക്കുന്നു. സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ, സ്പിനാച്ച്, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ സ്‌ട്രോബറി, റാസ്‌ബെറി, ബ്ലൂബെറി തുടങ്ങിയവയും ഇക്കൂട്ടത്തിൽ ഉണ്ട്. കൂടാതെ ആൽമണ്ട്‌സ്, വാൾനട്ട്, ഫ്‌ളാക്‌സീഡ്‌സ്, ചിയാ സീഡ്‌സ്, മുട്ട, അവകാഡോ തുടങ്ങിയവയും തലച്ചോറിനു ഗുണകരമായ ഭക്ഷണപദാർത്ഥങ്ങളിൽ ഉൾപ്പെടുന്നു. ഇവയൊക്കെയും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഒരു നിശ്ചിത അളവിൽ ആരോഗ്യകരമായ എണ്ണകളും ഡാർക്ക് ചോക്ലേറ്റുകളും വരെ നല്ലതാണെന്നാണ് ഡോ. ഹോഫ്‌ളിംഗർ പറയുന്നത്. ഇതിലടങ്ങിയിട്ടുള്ള ഫ്‌ളേവനോയിഡ്‌സ് രക്തചംക്രമണം കൂട്ടാനും അതുവഴി തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. അതുപോലെ തന്നെ ഗ്രീൻ ടീയും ഇത്തരത്തിലുള്ള ഡയറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: discover brain-boosting foods and how diet impacts brain health
Published: 02 Jul 2025, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented