വ്യായാമം പേശികൾക്കും ഹൃദയത്തിനും മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിനും ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ്. ദിവസവും വെറും 20 മിനിറ്റ് വേഗത്തിൽ നടക്കുന്നത് (Brisk Walking) മാനസികാരോഗ്യത്തിലും മസ്തിഷ്ക പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജെറമി ലണ്ടൻ വ്യക്തമാക്കുന്നു.
ശരീത്തിനുണ്ടാകുന്ന നേട്ടങ്ങൾ
വെറും 20 മിനിറ്റ് നടക്കുമ്പോൾ തന്നെ തലച്ചോറിലും ശരീരത്തിലും പോസിറ്റീവ് മാറ്റങ്ങൾ (Short-term Benefits) അനുഭവപ്പെട്ടു തുടങ്ങും.
സ്ട്രെസ് ഹോർമോൺ കുറയ്ക്കുന്നു: നടന്ന് 1-2 മണിക്കൂറിനുള്ളിൽ ശരീരത്തിലെ കോർട്ടിസോളിന്റെ (Cortisol) അളവ് കുറയ്ക്കുന്നു. ശരീരത്തെ ശാന്തമായ അവസ്ഥയിലേക്ക് മാറ്റുന്നു. മനസ്സിൽ നിരന്തരം ഉണ്ടാകുന്ന നെഗറ്റീവ് ചിന്തകളെയും മാനസിക സമ്മർദ്ദങ്ങളെയും തടയാൻ സഹായിക്കുന്നു.
നല്ല ഉറക്കവും മൂഡും: രാവിലെയും ഉച്ചയ്ക്കും ഇളം വെയിൽ കൊണ്ട് നടക്കുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തെ (Circadian rhythm) ക്രമീകരിക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും.
ദീർഘകാല നേട്ടങ്ങൾ
ദിവസവും പതിവായി നടക്കുന്നത് ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള പല രോഗങ്ങളെയും പ്രതിരോധിക്കും (Long-term Benefits).
വിഷാദരോഗ സാധ്യത കുറയ്ക്കുന്നു: ദിവസവും 20 മിനിറ്റ് നടക്കുന്നത് വിഷാദരോഗ സാധ്യത 25% വരെ കുറയ്ക്കുന്നു (10 മിനിറ്റ് നടന്നാൽ പോലും 18% കുറവുണ്ടാകും).
ഉത്കണ്ഠ: അമിതമായ ഉത്കണ്ഠ (Anxiety) ഉണ്ടാവാനുള്ള സാധ്യത 29% വരെ കുറയ്ക്കുന്നു.
തലച്ചോറിലെ നാഡീകോശങ്ങൾ: വ്യായാമം ചെയ്യുമ്പോൾ BDNF, IGF-1 തുടങ്ങിയ പ്രോട്ടീനുകൾ വർദ്ധിക്കുന്നു. ഇവ തലച്ചോറിലെ കോശങ്ങൾക്ക് പോഷണം നൽകുകയും, അൽഷിമേഴ്സ് (Alzheimer's), പാർക്കിൻസൺസ് (Parkinson's) തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
"വ്യായാമം ചെയ്യാൻ ഒട്ടും തോന്നാത്ത ദിവസങ്ങളിലാണ് നമ്മൾ ഏറ്റവും കൂടുതൽ ശരീരം അനക്കേണ്ടത്. വലിയ കായികതാരമാകേണ്ട ആവശ്യമില്ല; ഒന്നുമില്ലായ്മയിൽ നിന്ന് ചെറിയൊരു തുടക്കമിടുന്നതാണ് ഏറ്റവും വലിയ മാറ്റം," എന്ന് ഡോ. ജെറമി പറയുന്നു.
വ്യായാമം മാനസികാരോഗ്യത്തിന് വളരെയധികം സഹായിക്കുമെങ്കിലും, കടുത്ത മാനസിക പ്രയാസങ്ങൾ നേരിടുന്നവർ ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Walking for 20 minutes a day significantly improves mental health and brain function., Reduces cortisol levels and anxiety within hours of a walk., Lowers the risk of depression by up to 25% with regular daily walks., Promotes brain-derived neurotrophic factor (BDNF) protecting against neurodegenerative diseases.
Published: 13 Aug 2026, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented