ഭീമൻ പ്രതിമകളും വാഹനങ്ങളും ശില്പങ്ങളുമൊക്കെ കാണുമ്പോൾ അകാരണമായ എന്തോ പേടി ഉള്ളിൽ തോന്നുന്നവരാണോ നിങ്ങൾ? കാരണമറിയാതെ ഹൃദയമിടിപ്പ് കൂടുകയും കൈപ്പത്തി വിയർക്കുകയുമൊക്കെ ചെയ്യാറുണ്ടോ? ഇതിനൊക്കെ കാരണം ഒരുപക്ഷേ മെഗാലോഫോബിയയാവാം (Megalophobia). ഭീമൻ വസ്തുക്കളോടോ രൂപങ്ങളോടോ തോന്നുന്ന ഭയമാണിത്. അംബരചുംബികളായ കെട്ടിടങ്ങൾ, ഭീമാകാരമായ പ്രതിമകൾ, വലിയ കപ്പലുകൾ, പർവതങ്ങൾ, വിമാനങ്ങൾ, വലിയ ബലൂണുകൾ, ബസ്സുകൾ, നിർമ്മാണ ഉപകരണങ്ങൾ, ഭീമൻ ജീവികൾ, മരങ്ങൾ, വലിയ ജലാശയങ്ങൾ, എന്തിന് ഫാന്റസിയിലെ ഭീമന്മാർ പോലും മെഗാലോഫോബിയ ഉള്ളവരിൽ ഉത്കണ്ഠയുണ്ടാക്കുന്നു.
ഇതൊരു പ്രത്യേക മാനസിക വൈകല്യമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും, ആളുകളുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കാറുണ്ട്.
Also Read
പരിണാമപരമായ സഹജവാസനകളും വ്യക്തിപരമായ അനുഭവങ്ങളും ഉത്കണ്ഠാ രോഗങ്ങളുമൊക്കെയാവാം ഇങ്ങനെയൊരു പ്രതികരണം ആളുകളിൽ ഉണ്ടാക്കുന്നതെന്നാണ് മനശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. മുൻകാലങ്ങളിലെ മാനസികാഘാതങ്ങൾ, കേട്ടുവളർന്ന ഭയങ്ങൾ എന്നിവയും കാരണമാകാം. മെഗാലോഫോബിയയുടെ ലക്ഷണങ്ങൾ നേരിയ അസ്വസ്ഥത മുതൽ തീവ്രമായ പരിഭ്രാന്തി വരെയായിരിക്കാം.
ഹൃദയമിടിപ്പ്, തലകറക്കം, ശ്വാസംമുട്ടൽ, വിയർപ്പ്, പേടിപ്പെടുത്തുന്ന സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശക്തമായ ആഗ്രഹം എന്നിവയും ലക്ഷണങ്ങളാണ്. ഭീമാകാരമായ വസ്തുക്കളുടെ ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോകൾ പോലും ചിലരിൽ ഈ പ്രതികരണങ്ങളുണ്ടാക്കും.
ചികിത്സ
ഫോബിയയുള്ള ആളുകൾ ചികിത്സ തേടേണ്ടത് പ്രധാനമാണ്. ശരിയായ ചികിത്സയിലൂടെ, മിക്ക ഫോബിയകളും മാറ്റിയെടുക്കാനോ നിയന്ത്രിക്കാനോ കഴിയും. ചികിത്സിക്കാത്ത ഫോബിയകൾ കാലക്രമേണ വഷളാവാനുള്ള പ്രവണതയുണ്ട്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), എക്സ്പോഷർ തെറാപ്പി, വിശ്രമ വിദ്യകൾ പോലുള്ള ഫലപ്രദമായ ചികിത്സകൾ വ്യക്തികൾക്ക് അവരുടെ ഭയങ്ങളെ നിയന്ത്രിക്കാനും കാലക്രമേണ ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയിൽ, ഫോബിയയുമായി ബന്ധപ്പെട്ട ചിന്തകൾക്ക് പകരം ആരോഗ്യകരമായ ചിന്തകൾ മാറ്റിസ്ഥാപിക്കാൻ ഒരു വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് അവരുടെ കാഴ്ചപ്പാട് ഭയത്തിൽ നിന്ന് മാറ്റാൻ സഹായിക്കുന്നു. വലിയ വസ്തുക്കൾ സൃഷ്ടിക്കുന്ന സമ്മർദ്ദത്തോടും ഉത്കണ്ഠയോടും നന്നായി ഇടപെടാൻ ആവശ്യമായ കഴിവുകൾ വികസിപ്പിക്കാനും CBT സഹായിക്കുന്നു. ഭാവിയിൽ ഈ വസ്തുക്കൾക്ക് മുന്നിൽ വരുമ്പോൾ, അനുഭവിക്കുന്ന ഭയം കുറയ്ക്കാൻ ഇതിലൂടെ സഹായിക്കും.
മെഗാലോഫോബിയ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മറ്റൊരുതരം സൈക്കോതെറാപ്പിയാണ് എക്സ്പോഷർ തെറാപ്പി. ഭയമുണ്ടാക്കുന്ന സാഹചര്യങ്ങളെയും വസ്തുക്കളെയും നേരിട്ട്, അതുവഴി സമ്മർദ്ദം ലഘൂകരിക്കാൻ വ്യക്തിയെ പഠിപ്പിക്കുന്നു. ഭയം കാലക്രമേണ കുറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Definition of megalophobia and its relation to large man-made structures., Distinction between thalassophobia (fear of the ocean) and fear of ships., Psychological triggers associated with viewing massive vessels., Coping mechanisms for managing phobia-related anxiety.
Published: 16 Jun 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented