ആരോഗ്യകരമായ ഭക്ഷണരീതിയും പതിവായ വ്യായാമവും പോലെ തന്നെ പ്രധാനമാണ് കുടലിന്റെ (Gut Health) ആരോഗ്യവും. എന്നാൽ ദൈനംദിന ജീവിതത്തിൽ നമ്മൾ അറിയാതെ ചെയ്യുന്ന ചില കാര്യങ്ങൾ കുടലിന്റെ ആരോഗ്യത്തെ തകരാറിലാക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രമുഖ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി.
കുടലിന്റെ ആരോഗ്യം തകർക്കുന്ന പ്രധാന ശീലങ്ങളിതാണ്;
Also Read
1. ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത്
തീൻമേശയിൽ ഫോൺ മാറ്റിവെക്കുന്നത് ഒരു മര്യാദ മാത്രമല്ല, ആരോഗ്യത്തിനും അത് അത്യാവശ്യമാണ്. ഫോണിൽ നോക്കി ഭക്ഷണം കഴിക്കുമ്പോൾ വയർ നിറഞ്ഞെന്ന സൂചന തലച്ചോറിലേക്ക് കൃത്യമായി എത്തില്ല. ഇത്തരം ആളുകൾ ഓരോ തവണയും സാധാരണ കഴിക്കുന്നതിനേക്കാൾ 30 ശതമാനം വരെ കൂടുതൽ ഭക്ഷണം കഴിച്ചുപോകുന്നു.
2.പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പ്രശസ്തമാണെങ്കിലും, കൃത്യമായ വൈദ്യനിർദ്ദേശമില്ലാതെ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കുടലിന് വലിയ ദോഷം ചെയ്യും. ശരീരത്തിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടുകയും ഉച്ചയോടെ കുടലിന്റെ സ്വാഭാവിക ചലനങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് ഫാസ്റ്റിങ് അല്ല, മറിച്ച് ശരീരത്തിന് നൽകുന്ന സമ്മർദ്ദമാണ്.
3. ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുന്നത്
ഓരോ നേരത്തെ ഭക്ഷണത്തിന് ശേഷവും മധുരപലഹാരങ്ങൾ കഴിക്കുന്നത് കുടലിലെ ദോഷകരമായ ബാക്ടീരിയകൾക്ക് വളരാൻ അനുകൂലമായ അന്തരീക്ഷമൊരുക്കുന്നു. ഈ ബാക്ടീരിയകൾ പെരുകുന്നതോടെ വീണ്ടും കൂടുതൽ മധുരം കഴിക്കാനുള്ള പ്രേരണ ശരീരത്തിലുണ്ടാകും.
4. പെയിൻകില്ലറുകളുടെ അമിത ഉപയോഗം
ചെറിയ തലവേദനകൾക്ക് പോലും ഐബുപ്രോഫെൻ പോലുള്ള പെയിൻകില്ലറുകൾ (NSAIDs) സ്ഥിരമായി കഴിക്കുന്നത് കുടലിന്റെ ആന്തരിക പാളികളെ (Gut lining) സാവധാനം തകരാറിലാക്കും.
5. രാത്രിയിൽ ധാരാളം വെള്ളം കുടിക്കുന്നത്
ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കാതെ, ദിവസത്തിന്റെ അവസാനമോ രാത്രി ഉറങ്ങുന്നതിന് മുമ്പോ ഒന്നിച്ച് വെള്ളം കുടിച്ചു തീർക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ കുടലിനും വൃക്കകൾക്കും ദിവസം മുഴുവൻ ഘട്ടംഘട്ടമായാണ് വെള്ളം ആവശ്യമുള്ളത്. രാത്രിയിൽ മാത്രം ധാരാളം വെള്ളം കുടിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല.
6. മലവിസർജ്ജനം തടഞ്ഞുവെക്കുന്നത്
ശരീരം നൽകുന്ന സൂചനകൾ അവഗണിച്ച് വിസർജ്ജനം വൈകിപ്പിക്കുന്നത് കുടലിന്റെ സ്വാഭാവിക സിഗ്നലിങ് സംവിധാനത്തെ തകരാറിലാക്കും. ഇത് തുടർച്ചയായി ചെയ്താൽ വിട്ടുമാറാത്ത മലബന്ധത്തിലേക്ക് (Chronic constipation) നയിക്കും.
7. ഇടവേളകളിൽ തുടർച്ചയായി ലഘുഭക്ഷണം കഴിക്കുന്നത്
കുടലിന് അതിന്റേതായ സ്വയം ശുദ്ധീകരണ പ്രക്രിയയുണ്ട് (Self-cleaning cycle). നമ്മൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ മാത്രമാണ് കുടലിൽ ശുചീകരണം നടക്കുന്നത്. എന്നാൽ ഭക്ഷണത്തിനിടയിലുള്ള ഇടവേളകളിൽ തുടർച്ചയായി പലഹാരങ്ങളോ ലഘുഭക്ഷണങ്ങളോ കഴിക്കുമ്പോൾ ഈ പ്രക്രിയ തടസ്സപ്പെടുന്നു.
8. കിടക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത്
രാത്രി ഉറങ്ങുമ്പോഴാണ് കുടൽ സ്വയം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഉറങ്ങുന്നതിന് ഒരു മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുന്നത് ഈ പ്രക്രിയയെ പൂർണ്ണമായും തടസ്സപ്പെടുത്തും.
ദൈനംദിന ജീവിതത്തിൽ ഇത്തരം ചെറിയ കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നത് വഴി ദഹനവ്യവസ്ഥയുടെയും കുടലിന്റെയും ആരോഗ്യം മികച്ച രീതിയിൽ സംരക്ഷിക്കാൻ സാധിക്കും.
ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങളാണിത്. ആരോഗ്യപരമായ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ഡോക്ടറുടെ ഉപദേശം തേടുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Using phones while eating leads to 30% overeating., Skipping breakfast increases cortisol and slows gut movement., Post-meal sweets feed harmful gut bacteria., Frequent painkillers damage the gut lining., Holding in bowel movements leads to chronic constipation., Late-night eating disrupts gut self-cleaning and repair cycles.
Published: 09 Aug 2026, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented