തമിഴ് നടൻ രവി മോഹനും കെനീഷ ഫ്രാൻസിസും വീണ്ടും ഒന്നിക്കുന്നെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ, നടനെതിരെ പരോക്ഷ പരിഹാസവുമായി മുൻഭാര്യ ആർതി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ കുറിപ്പിലാണ് ആർതി തന്റെ അമർഷം വ്യക്തമാക്കിയത്. നടന്റെ പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും, നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇത് രവി മോഹനെതിരെയുള്ള വിമർശനമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

To advertise here,

തമിഴിലെ പ്രമുഖ താരങ്ങളെ പരാമർശിച്ചുകൊണ്ടാണ് ആർതിയുടെ പോസ്റ്റ്. "സൂര്യ, അജിത്ത്, വിക്രം, കമൽ... ഇവരേക്കാളൊക്കെ നന്നായി എന്റെ ജീവിതത്തിൽ വന്ന ഒരുത്തൻ അഭിനയിച്ചു! അവന് അഭിനയത്തിനുള്ള ഓസ്കർ അവാർഡ് തന്നെ നൽകാം..." എന്നായിരുന്നു കുറിപ്പ്.

രവി മോഹൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ 'ആൻ ഓർഡിനറി മാൻ' എന്ന സിനിമയുടെ സംഗീത സംവിധായികയായി കെനീഷ ഫ്രാൻസിസ് എത്തുന്ന വിവരം അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആർതിയുടെ ഈ പ്രതികരണം.

നേരത്തെ ഭാര്യ ആർതിയുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ചതിന് പിന്നാലെ രവി മോഹനും ഗായിക കെനീഷയും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ വൈകാരികമായാണ് രവി സംസാരിച്ചത്.

കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്നും വലിയ മാനസിക വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നടൻ വെളിപ്പെടുത്തിയിരുന്നു.

കൈത്തണ്ടയിലെ മുറിവുകൾ കാണിച്ചുകൊണ്ട് താൻ സ്വയം ഉപദ്രവിക്കാൻ തുടങ്ങിയതായും ആരോപിച്ചിരുന്നു.

സോഷ്യൽ മീഡിയയിലെ അതിരൂക്ഷമായ സൈബർ ആക്രമണങ്ങൾ കാരണം കെനീഷ താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചെന്നും നടൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഈ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കെനീഷ വീണ്ടും രവിയുടെ ചിത്രത്തിന്റെ ഭാഗമായതോടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ സജീവമായത്. ഇതിനിടയിലെ ആർതിയുടെ കുറിപ്പ് വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi