കെനിയയിലെ മാസായ് മാരാ ദേശീയോദ്യാനം തങ്ങളുടെ ഇഷ്ടപ്പെട്ടയിടമാണെന്ന് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും തുറന്നുപറഞ്ഞിട്ടുണ്ട്. അവിടെവെച്ചു തന്നെയാണ് രൺബീർ, ആലിയയെ പ്രൊപോസ് ചെയ്തതും. ഒരു സിനിമാദൃശ്യം പോലെ മൂന്ന് സിംഹങ്ങളുടെ അകമ്പടിയിലാണ് താൻ ആലിയയെ പ്രൊപോസ് ചെയ്തതെന്ന് പറയുകയാണ് രൺബീർ ഇപ്പോൾ.
'രാമായണം' സിനിമാ സംഘത്തിനൊപ്പം കോൻ ബനേഗാ ക്രോർപതിയിലെത്തിയപ്പോഴാണ് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം രൺബീർ പറഞ്ഞത്. മൂന്ന് സിംഹങ്ങളുടെ സാന്നിധ്യത്തിൽ കാൽമുട്ടിലിരുന്ന് പ്രൊപ്പോസ് ചെയ്ത രൺബീറിന്റെ കഥ കേട്ട് അവതാരകൻ അമിതാഭ് ബച്ചൻ അത്ഭുതപ്പെട്ടുപോയി.
"ഞാൻ ഡ്രൈവറും ഗൈഡുമായ വ്യക്തിയോട് കാടിന്റെ നടുവിൽ എവിടെയെങ്കിലും വണ്ടി നിർത്താൻ മുൻകൂട്ടി പറഞ്ഞിരുന്നു. എന്റെ കൈയിൽ മോതിരമുണ്ടായിരുന്നു, ഞാൻ പ്രൊപ്പോസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്, നിങ്ങൾ ദൂരെ നിന്ന് ഫോട്ടോയെടുക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. കാരണം പെൺകുട്ടികൾക്ക് ഫോട്ടോയെടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ വലിയ ഇഷ്ടമാണ്." ബിഗ് ബി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, "തെളിവ് വേണമല്ലോ."
"മൂന്ന് വലിയ സിംഹങ്ങൾ ആ ഭാഗത്തുണ്ടായിരുന്നു, ഒരു 100 മീറ്റർ അകലെ. എന്റെ പെൺസിംഹം എന്റെ മുന്നിൽ നിൽക്കുന്നു, ഞാൻ ഒരു എലിയെപ്പോലെ കാൽമുട്ടിലിരുന്ന് പറയുകയാണ്, ‘ബേബി, വിൽ യു മാരി മീ?’ അതെന്റെ ജീവിതത്തിലെ മനോഹരമായ ഒരു നിമിഷമായിരുന്നു, ഞാനെപ്പോഴും അതോർക്കും".
രൺബീറിന്റെ പ്രയത്നത്തെ അഭിനന്ദിച്ചുകൊണ്ട് ബിഗ് ബി "വെൽ ഡൺ" എന്ന് പറഞ്ഞു.
വർഷങ്ങളോളം ആലിയയുടെ ക്രഷ് ആയിരുന്നു രൺബീർ. 2018-ൽ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. അയാൻ മുഖർജി സംവിധാനം ചെയ്ത 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ താരങ്ങൾ കൂടുതലടുത്തു. 2022-ൽ കെനിയയിലെ മാസായ് മാരായയിൽ വെച്ച് ആലിയയെ രൺബീർ അപ്രതീക്ഷിതമായി പ്രൊപ്പോസ് ചെയ്തു. താൻ ആ നിമിഷത്തിൽ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആലിയ പിന്നീട് ഓർത്തു. 2022 ഏപ്രിൽ 14-ന് മുംബൈയിലെ വീട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. 2022 നവംബറിൽ അവർക്ക് റാഹ കപൂർ എന്ന മകൾ പിറന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranbir Kapoor revisited his Masai Mara proposal to Alia Bhatt on Kaun Banega Crorepati 18., He joked about feeling like a mouse while proposing with three lions watching 100 meters away.
Published: 29 Oct 2026, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.




Most Commented