ഹൃത്വിക് റോഷന്റെ മുൻഭാര്യ സൂസെയ്ൻ ഖാൻ തന്റെ 51-ാം പിറന്നാൾ ആഘോഷിച്ചത് ദിവസങ്ങൾക്കു മുമ്പാണ്. അൽപം വൈകിയാണെങ്കിലും സൂസെയ്ന് ഹൃദയത്തിൽ തൊടുന്ന പിറന്നാൾ ആശംസയുമായെത്തിയിരിക്കുകയാണ് ഹൃത്വിക്. ജീവിതത്തിൽ സുസെയ്ൻ നേടിയെടുത്ത എല്ലാ കാര്യങ്ങളിലും തനിക്ക് വളരെയധികം അഭിമാനമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
“ഈ ആശംസ വൈകിയാണ് വരുന്നതെങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നാണ്. ജന്മദിനാശംസകൾ, സുസെയ്ൻ. നിനക്ക് ചുറ്റുമുള്ള ആളുകൾക്ക് മനോഹരവും സ്വതന്ത്രവുമായി നൽകുന്ന സ്നേഹവും ഊഷ്മളതയും സന്തോഷവും മാജിക്കും ഈ വർഷം നിനക്ക് ലഭിക്കട്ടേയെന്നാണ് എന്റെ ആഗ്രഹം. നീ നയിച്ച ജീവിതത്തിലും, നേരിട്ട വെല്ലുവിളികളിലും, വളർന്നുവന്ന വ്യക്തിത്വത്തിലും എനിക്കേറെ അഭിമാനമുണ്ട്. തീർച്ചയായും, അമ്മയുടെ ആത്മാവ് നിന്നിലൂടെ ജീവിക്കുന്നു.’’-അദ്ദേഹമെഴുതി. സുസെയ്ന്റെ ഏതാനും ചിത്രങ്ങളും ഹൃത്വിക് പങ്കുവെച്ചിട്ടുണ്ട്.
തന്റെ കുട്ടികളുടെ എക്കാലത്തെയും മികച്ച അമ്മയെന്നും സൂസെയ്നെ ഹൃത്വിക് വിശേഷിപ്പിച്ചു. “നീ റേയ്ക്കും റിഡ്സിനും ഏറ്റവും നല്ല അമ്മയാണ്, അവരുടെ അമ്മയിൽ അത്തരത്തിലുള്ള ഒരു നല്ല വെളിച്ചമുള്ളതിൽ എനിക്ക് നന്ദിയുണ്ട്. നീ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു, കൂടുതൽ ശക്തി ലഭിക്കട്ടെ, ഞാൻ നിനക്കായി എപ്പോഴും ഇവിടെയുണ്ട്.”-അദ്ദേഹം പറഞ്ഞു.
നാല് വർഷത്തെ പ്രണയത്തിന് ശേഷം 2000-ത്തിലാണ് ഹൃതിക്കും സുസെയ്നും വിവാഹിതരായത്. ഹ്രെഹാൻ, ഹ്രിദാൻ റോഷൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് അവർക്കുള്ളത്. 14 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2014-ലാണ് ഹൃതിക് റോഷനും സുസെയ്നും വേർപിരിയുന്നത്. പിരിഞ്ഞശേഷവും വളരെ അടുത്ത ബന്ധമാണ് ഇരുവരും പുലർത്തുന്നത്. ഒന്നിച്ച് യാത്രകൾ പോവുകയും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാറുമുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 29 Oct 2026, 05:20 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented