തമിഴ്, ഹിന്ദി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ വ്യക്തിയാണ് ആർ മാധവൻ. സിനിമയിൽ എത്തുന്നതിന് വളരെ മുൻപ്, തന്റെ 18-ാമത്തെ വയസ്സിൽ അദ്ദേഹം കാനഡയിലേക്ക് പോയിരുന്നു. റോട്ടറിയുടെ എക്സ്ചേഞ്ച് സ്റ്റുഡന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് അദ്ദേഹത്തിന് കാനഡയിലേക്ക് പോവാൻ അവസരം ലഭിച്ചത്. ആൾബെർട്ടയിലെ സ്റ്റെറ്റ്‌ലറിലേക്കാണ് അദ്ദേഹം പോയത്. അവിടെ കഴിഞ്ഞിരുന്ന സമയത്ത്, പശുക്കളെ കശാപ്പ് ചെയ്യുന്ന കുടുംബങ്ങൾക്കൊപ്പമാണ് താമസിച്ചത്. തനിക്ക് തീർത്തും അപരിചിതമായ ആ ചുറ്റുപാടുകളെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് മാധവൻ തുറന്നുപറഞ്ഞിട്ടുണ്ട്.
2023-ൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച സംഭാഷണത്തിൽ, കാനഡയിലെ ആ കാലഘട്ടം തന്റെ വളർച്ചയുടെ വർഷങ്ങളിലെ ഒരു പ്രധാന ഭാഗമാണെന്ന് മാധവൻ വിശേഷിപ്പിച്ചു. "വൈൽഡ് വൈൽഡ് വെസ്റ്റ്" എന്നും "കൗബോയ് രാജ്യം" എന്നുമാണ് അദ്ദേഹം സ്റ്റെറ്റ്‌ലറിനെ വിശേഷിപ്പിച്ചത്.
Also Read
"റോട്ടറിയുടെ പ്രതിനിധിയായി എനിക്കൊരു എക്സ്ചേഞ്ച് സ്റ്റുഡന്റാകാൻ അവസരം ലഭിച്ചു, അങ്ങനെ ഞാനൊരു വിദ്യാർഥിയെന്ന നിലയിൽ കാനഡയിലേക്ക് പോയി. സ്റ്റെറ്റ്‌ലർ എന്ന സ്ഥലത്തേക്കാണ് ഞാൻ പോയത്. അതൊരു കൗബോയ് നാടാണ്. ഞാൻ കൗബോയ്‌സിനൊപ്പമാണ് ജീവിച്ചത്. ഞാൻ സസ്യഭുക്കാണ്, പക്ഷേ പശുക്കളെ കശാപ്പ് ചെയ്ത് ജീവിക്കുന്ന കുടുംബങ്ങൾക്കൊപ്പമാണ് ഞാൻ താമസിച്ചത്, അതിനാൽ അതൊക്കെ എനിക്ക് 'അധർമ'മായിരുന്നു."-അദ്ദേഹം പറഞ്ഞു. ഏകദേശം ഒരുവർഷത്തോളമാണ് അദ്ദേഹം കാനഡയിൽ കഴിഞ്ഞത്. പിന്നീട് ഒരു നടനെന്ന നിലയിൽ അദ്ദേഹം പലതവണ കാനഡയിലേക്ക് യാത്ര നടത്തി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: R Madhavan shared his experience as a Rotary exchange student in Stettler, Alberta, Canada., As a hardcore vegetarian, he lived with cowboy families who slaughtered cows for a living., He described the experience as 'adharma' due to his personal beliefs., The revelation was made during a conversation on the Indian School of Business YouTube channel.
Published: 11 Sept 2026, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented