മുതിർന്നതിനു ശേഷം പൊക്കം കൂടുമോ? 35-ാം വയസ്സിൽ തനിക്ക് ഒന്നരയിഞ്ച് പൊക്കം കൂടിയെന്ന ഫിറ്റ്‌നസ് കോച്ച് നതാലിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്നാൽ ഇതിന് പിന്നിൽ അത്ഭുതങ്ങളൊന്നുമില്ലെന്നും ശാസ്ത്രീയമായ ചില കാരണങ്ങളുണ്ടെന്നും നതാലി വ്യക്തമാക്കുന്നു. എല്ലുകൾ നീളം വെച്ചതുകൊണ്ടല്ല തനിക്ക് പൊക്കം കൂടിയതെന്നും, കൃത്യമായ വ്യായാമത്തിലൂടെയും ശരിയായ ശരീര നില നിലനിർത്തിയതിലൂടെയും തനിക്ക് നഷ്ടപ്പെട്ടുപോയ പൊക്കം വീണ്ടെടുക്കുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കുന്നു.
ഡെഡ് ഹാങ് പോലുള്ള വ്യായാമങ്ങൾ കശേരുക്കൾക്കിടയിലുള്ള സമ്മർദ്ദം കുറയ്ക്കാനും, സ്ട്രെങ്ത് ട്രെയിനിങ് വഴി നട്ടെല്ലിന് താങ്ങാവശ്യമായ പേശികൾ ബലപ്പെടുത്താനും സഹായിച്ചു. കൂടാതെ തോളുകളിലെയും ഇടുപ്പിലെയും പേശികളുടെ അയവ് ശരിയായി നിവർന്നു നിൽക്കാൻ നതാലിയെ പ്രാപ്തയാക്കി.
Also Read
പ്രായപൂർത്തിയായ ശേഷം ശരീരത്തിലെ ഗ്രോത്ത് പ്ലേറ്റുകൾ അടയുന്നതോടെ എല്ലുകളുടെ നീളം വർദ്ധിക്കില്ലെന്നാണ് ശാസ്ത്രം പറയുന്നത്. ഉയരത്തിന്റെ 80 ശതമാനവും തീരുമാനിക്കുന്നത് ജനിതക ഘടകങ്ങളാണ്. എന്നാൽ മോശം ദിനചര്യ, വളഞ്ഞുള്ള ഇരുത്തം, പേശികളുടെ ബലഹീനത എന്നിവ കാരണം ഭൂരിഭാഗം ആളുകളും തങ്ങളുടെ യഥാർത്ഥ ഉയരത്തേക്കാൾ താഴ്ന്ന നിലയിലാണ് നിൽക്കുന്നത്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇങ്ങനെ നഷ്ടപ്പെട്ട ഉയരം വീണ്ടെടുക്കാൻ സാധിക്കും. പ്ലാങ്ക്, ഡെഡ്‌ലിഫ്റ്റ് തുടങ്ങിയ വ്യായാമങ്ങളിലൂടെ കോർ പേശികൾ ബലപ്പെടുത്തുന്നത് നട്ടെല്ലിനെ നേരെ നിർത്താൻ സഹായിക്കും. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും തോളുകൾ പിന്നോട്ട് വെച്ച് നട്ടെല്ല് നിവർത്തി പിടിക്കുന്ന ശരിയായ പോസ്ചർ ശീലമാക്കണം. യോഗയും സ്‌ട്രെച്ചിങ്ങും ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റി വർദ്ധിപ്പിക്കുമ്പോൾ, കാൽസ്യവും വിറ്റാമിൻ ഡി യും അടങ്ങിയ ഭക്ഷണം അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കും.
ചുരുക്കത്തിൽ, 35-ാം വയസ്സിൽ എല്ലുകൾ വളരില്ലെങ്കിലും, വ്യായാമത്തിലൂടെയും ശരിയായ പോസ്ചറിലൂടെയും നിങ്ങളുടെ യഥാർത്ഥ ഉയരം പൂർണ്ണമായി പ്രകടമാക്കാൻ സാധിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bones do not grow in length after growth plates close in adulthood., Fitness coach Natalie Ochnio gained 1.5 inches at age 35 by improving posture., Exercises like dead hangs and strength training help decompress the spine., Poor posture and weak core muscles often make people shorter than their actual height.
Published: 11 Sept 2026, 12:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented