മക്കളുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ താരകുടുംബങ്ങളെ പിന്തുടരുന്നത് പതിവാണ്. നടൻ മോഹൻലാലിന്റെയും സുചിത്രയുടെയും മക്കളായ പ്രണവിന്റെയും വിസ്മയയുടെയും വിവാഹത്തെക്കുറിച്ചും ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചകൾ ഉയരാറുണ്ട്. എന്നാൽ, വിവാഹം എന്നത് മക്കളുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ അവരെ നിർബന്ധിക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് സുചിത്ര മോഹൻലാൽ.
Can Media-യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മക്കളുടെ വിവാഹത്തെക്കുറിച്ചുള്ള നിലപാട് സുചിത്ര തുറന്നുപറഞ്ഞത്. എപ്പോൾ വിവാഹം കഴിക്കണം, ആരെ വിവാഹം കഴിക്കണം, വിവാഹം കഴിക്കണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രണവിനും വിസ്മയയ്ക്കുമുണ്ടെന്നാണ് സുചിത്ര പറയുന്നത്.
Also Read
“മക്കളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചുചോദിച്ച് എല്ലാവരും ഇപ്പോൾ മടുത്തിട്ടുണ്ടെന്ന് തോന്നുന്നു. അതും അവരുടെ തീരുമാനമാണ്. നിങ്ങൾക്ക് തോന്നുമ്പോൾ വിവാഹം കഴിക്കാം എന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ നിങ്ങൾക്കായി ഒരാളെ കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതും ഞങ്ങളോട് പറയാം. നിങ്ങൾ തന്നെ ഒരാളെ കണ്ടെത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതും തുറന്ന് പറയാം. ഇനി വിവാഹം കഴിക്കേണ്ട എന്നാണെങ്കിൽ അതും കുഴപ്പമില്ല. നിങ്ങൾ ഞങ്ങളോടൊപ്പമുള്ളപ്പോഴാണ് ഞങ്ങൾ ഏറ്റവും സന്തോഷിക്കുന്നത്. നിങ്ങൾക്ക് തോന്നുന്നത് എന്താണെങ്കിലും തുറന്ന് പറയാം,” എന്നാണ് സുചിത്ര പറഞ്ഞത്.
മക്കളുടെ വിവാഹം മാത്രമല്ല, കൊച്ചുമക്കളുടെ കാര്യത്തിലും തനിക്ക് യാതൊരു നിർബന്ധവുമില്ലെന്ന് സുചിത്ര വ്യക്തമാക്കി. ബന്ധുക്കൾക്ക് ഇതിനകം കൊച്ചുമക്കളുണ്ടെന്നും അതുകൊണ്ടുതന്നെ തന്റെ മക്കൾക്ക് കുട്ടികൾ വേണമെന്ന് തോന്നുന്ന സമയം വരെ കാത്തിരിക്കാമെന്നും സുചിത്ര പറഞ്ഞു.
“പിന്നെ എല്ലാവരും ചോദിക്കും, നിങ്ങൾക്ക് കൊച്ചുമക്കളെ വേണ്ടേ എന്ന്. എന്റെ സഹോദരനും സഹോദരിക്കും കൊച്ചുമക്കളുണ്ട്. അതെനിക്ക് മതിയാകും. ഇവർ രണ്ടുപേർക്കും കുട്ടികൾ വേണമെന്ന് തോന്നുമ്പോൾ അപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കാം. ഇപ്പോഴത്തെ തലമുറയും അങ്ങനെയാണ് ആഗ്രഹിക്കുന്നത്,'' എന്നും സുചിത്ര പറഞ്ഞു.
പ്രണവിനും വിസ്മയയ്ക്കും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനുള്ള പ്രായവും പക്വതയുമുണ്ടെന്നും സുചിത്ര ചൂണ്ടിക്കാട്ടി. “അവരിപ്പോൾ മുതിർന്നവരാണ്. അപ്പുവിന് 36 വയസ്സും മായയ്ക്ക് 32 വയസ്സുമാണ്. അവർക്ക് ആ സ്വാതന്ത്ര്യം ഇല്ലെങ്കിൽ, നമ്മൾ പറയുന്നതെല്ലാം അവർ ചെയ്യണമെന്നും നമ്മൾ പറയുന്നതുപോലെ ജീവിക്കണമെന്നും എങ്ങനെ പ്രതീക്ഷിക്കാനാകും?” എന്നും സുചിത്ര ചോദിക്കുന്നു.
അതേസമയം, മോഹൻലാലിന്റെയും സുചിത്രയുടെയും മകൾ വിസ്മയ, ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നതിന്റെ സന്തോഷവും മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് 'തുടക്കം' വിജയകരമായി പ്രദർശനം തുടരുകയാണെന്ന് അദ്ദേഹം കുറിച്ചു. ചിത്രം വിജയിച്ചതിന്റെ ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: suchitra-mohanlal-on-pranav-and-vismaya-marriage
Published: 23 Aug 2026, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented