നടി സമാന്ത റൂത്ത് പ്രഭുവിനും (Samantha Ruth Prabhu) സംവിധായകൻ രാജ് നിദിമൊരുവിനും കുഞ്ഞ് ജനിച്ചു. നവംബർ 19-നാണ് താരദമ്പതികൾക്ക് ആൺകുഞ്ഞുണ്ടായത്. ദേവ് നിദിമൊരു എന്നാണ് പേരിട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് സമാന്ത ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് പങ്കുവെച്ചുകൊണ്ട് സമാന്ത ഇങ്ങനെ കുറിച്ചു, ''ഞങ്ങളുടെ സുന്ദരനായ മകൻ, ദേവ് നിദിമൊരു. ഞങ്ങളുടെ ഹൃദയങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷം നിറഞ്ഞ നിമിഷം- സമാന്ത-രാജ്''.
കഴിഞ്ഞദിവസമായിരുന്നു പരമ്പരാഗത ബേബി ഷവറും പ്രത്യേകപൂജയും അവരുടെ വീട്ടിൽവെച്ച് നടന്നത്. അതിന്റെ ചിത്രങ്ങൾ സമാന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. പിന്നാലെ രാജിന്റെ സഹോദരി ശീതൾ ചടങ്ങിൽനിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
ഗർഭകാലവും ഏറെ ആവേശത്തോടെയാണ് താരം തള്ളിനീക്കിയത്. ഫിറ്റ്‌നെസ് ശീലങ്ങളിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെയാണ് മുന്നോട്ടുപോയത്. ഒമ്പതാം മാസത്തിലും വെയ്റ്റ് സ്‌ക്വാട്ട് ചെയ്യുന്ന ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
'മാ ഇന്റി ബംഗാരം' എന്ന ചിത്രത്തിലാണ് സമാന്ത ഒടുവിൽ അഭിനയിച്ചത്. അത് വമ്പൻഹിറ്റായിരുന്നു. സിനിമ റിലീസായ ശേഷമാണ് താൻ ഗർഭിണിയാണെന്ന വിവരം താരം പുറത്തുവിട്ടത്. ഇനി ഒരു ബ്രേക്കിനുശേഷമേ സിനിമയിൽ അഭിനയിക്കുകയുള്ളൂവെന്നും മറ്റേണിറ്റി ലീവിലാണെന്നും താരം അന്ന് പറഞ്ഞിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Samantha Ruth Prabhu and Raj Nidimoru welcomed a baby boy on November 19., The newborn has been named Dev Nidimoru., Samantha announced the happy news via Instagram
Published: 20 Nov 2026, 02:30 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented