കുഞ്ഞിന്റെ ആദ്യചിത്രവുമായി ബോളിവുഡ് താരം കത്രീന കൈഫ്. വിക്കിയുടെയും തന്റെയുടെയും കൈയോട് ചേർത്തുവെച്ച കുഞ്ഞിന്റെ ചിത്രമാണ് കത്രീന സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. അതിനൊപ്പം കുഞ്ഞിന് പേരിട്ടതായും താരം കുറിച്ചു. 'ഞങ്ങളുടെ പ്രകാശകിരണം, വിഹാൻ കൗശൽ. പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. ജീവിതം മനോഹരമായി. ഞങ്ങളുടെ ലോകം വളരെ പെട്ടെന്ന് മാറുന്നു. വാക്കുകൾക്കതീതമായ നന്ദി'.
കുഞ്ഞിന് ആശംസകളുമായി ആരാധകരും ബോളിവുഡ് താരങ്ങളുമെത്തി. 2025 നവംബർ ഏഴിനാണ് താരങ്ങൾ കുഞ്ഞിനെ വരവേറ്റത്. കുഞ്ഞിന്റെ ജനനവിവരം പങ്കുവെച്ചുകൊണ്ട് അന്ന് വിക്കി കുറിച്ചതിങ്ങനെ, 'അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു'. 2021 ഡിസംബർ 9-നാണ് കത്രീനയും വിക്കിയും വിവാഹിതരാവുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്.
സഞ്ജയ് ലീലാ ബൻസാലിയുടെ 'ലവ് ആന്റ് വാർ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് വിക്കി ഇപ്പോൾ. കത്രീന അവസാനമായി അഭിനയിച്ചത് 2024-ൽ പുറത്തിറങ്ങിയ 'മെറി ക്രിസ്മസ്' എന്ന സിനിമയിലാണ്. കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ കത്രീന അഭിനയത്തിൽനിന്ന് അവധിയെടുത്തേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. മുമ്പ് ഒരഭിമുഖത്തിൽ കത്രീന ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, ''കല്യാണം കഴിക്കുന്നതും കുഞ്ഞുണ്ടാവുന്നതും അതിനുശേഷം സന്തോഷമായി ജീവിക്കുന്നതുമൊക്കെയാണ് എന്റെ സ്വപ്നം. പലർക്കും പലരീതിയിലുള്ള സ്വപ്നങ്ങളാവാം. എന്റേത് ഇതാണ്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood actress Katrina Kaif reveals her newborn`s first adorable picture and announces baby`s name, Vihaan Kaushal
Published: 07 Jan 2026, 06:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented