ബോളിവുഡ് നടി പരിണീതി ചോപ്രയ്ക്കും രാഷ്ട്രീയപ്രവർത്തകനായ രാഘവ് ഛദ്ദയ്ക്കും ആൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ദമ്പതികൾ സന്തോഷവാർത്ത അറിയിച്ചത്. കുഞ്ഞിന്റെ തൊട്ടിലിന്റെ ചിത്രം പങ്കുവെച്ച് അവർ ഇങ്ങനെ കുറിച്ചു. "അവൻ ഒടുവിൽ എത്തിയിരിക്കുന്നു, ഞങ്ങളുടെ ആൺകുഞ്ഞ്. അവന് മുൻപുള്ള ഒരു ജീവിതം ഞങ്ങൾക്ക് ഓർക്കാൻ പോലും കഴിയുന്നില്ല. കൈകൾ നിറഞ്ഞു, ഞങ്ങളുടെ ഹൃദയം തുളുമ്പി. ആദ്യം ഞങ്ങൾക്ക് ഞങ്ങൾ പരസ്പരമുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾക്കെല്ലാമുണ്ട്. നന്ദിയോടെ, പരിണീതിയും രാഘവും."
ഞായറാഴ്ചയാണ് പരിണീതിയെ പ്രസവത്തിനായി ഭർത്താവ് രാഘവ് ഛദ്ദ ഡൽഹിയിലെ ആശുപത്രിയിലെത്തിച്ചത്. വൈകീട്ടോടെ കുഞ്ഞുവന്ന വിവരം പുറത്തുവിടുകയും ചെയ്തു.
മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2023 മെയ് 13-ന് ന്യൂഡൽഹിയിൽ വെച്ചായിരുന്നു പരിണീതിയുടെയും രാഘവിന്റെയും വിവാഹനിശ്ചയം. തുടർന്ന് 2023 സെപ്റ്റംബർ 24-ന് ഉദയ്പൂരിൽ വെച്ച് വിവാഹവും നടന്നു. അടുത്ത കുടുംബാംഗങ്ങളും സിനിമ, രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവരും ചടങ്ങിൽ പങ്കെടുത്തു. മാസങ്ങൾക്കുമുമ്പ് ഞങ്ങളുടെ കൊച്ചു പ്രപഞ്ചം വരുന്നു എന്ന അടിക്കുറുപ്പോടെ കുഞ്ഞിന്റെ വരവും ദമ്പതിമാർ പരസ്യമാക്കി. 2024-ലിറങ്ങിയ 'അമർ സിങ് ചംകീല'യാണ് പരിണീതിയുടെ അവസാനമായിറങ്ങിയ ചിത്രം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Parineeti Chopra and Raghav Chadha joyfully announce the birth of their baby boy on Choti Diwali. Read their heartwarming message and learn more about the happy news.
Published: 19 Oct 2025, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented