2025 നവംബറിലാണ് താരങ്ങളായ കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ആദ്യചിത്രം പുറത്തുവിട്ടുകൊണ്ട് താരങ്ങൾ ഇങ്ങനെ കുറിച്ചു, ''ഞങ്ങളുടെ പ്രകാശകിരണം, വിഹാൻ കൗശൽ. പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. ജീവിതം മനോഹരമായി. ഞങ്ങളുടെ ലോകം പെട്ടെന്ന് മാറുന്നു. വാക്കുകൾക്കതീതമായ നന്ദി''.
കത്രീന ഗർഭകാലവും മാതൃത്വവും ഒരു പോരാളിയെപ്പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പറയുകയാണ് വിക്കി ഇപ്പോൾ. മൂന്നുമാസം പ്രായമുള്ള മകൻ വിഹാനെ പരിചരിക്കുമ്പോൾ അവർ ഒരു 'സൂപ്പർഹീറോ' പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയിൽ ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച ഒരു അവാർഡ്ദാനചടങ്ങിൽ പങ്കെടുക്കുകയായിരുന്നു വിക്കി. വേദിയിൽ എത്തിയ താരത്തിനോട് 'ഒരു brand new dad എന്ന നിലയിൽ എങ്ങനെയുണ്ട്' എന്ന് താരമായ നേഹ ധൂപിയ ചോദിച്ചു. ഉടനെ വിക്കിയുടെ മറുപടി വന്നു, ''വളരെ സന്തോഷം തോന്നുന്നു. അവനിപ്പോൾ മൂന്നുമാസം പ്രായമായി. കുഞ്ഞിന് മൂന്നുമാസം പ്രായമാകുമ്പോൾ ഒരു അച്ഛന് ചെയ്യാൻ വളരെ കുറച്ച് മാത്രമേ ഉള്ളൂ. അമ്മയ്ക്കും കുഞ്ഞിനും ഒരു ചിയർ ലീഡറാകാൻ ഞാൻ ശ്രമിക്കുകയാണ്. എനിക്ക് കൂടുതൽ സംഭാവന നൽകാൻ കഴിയുന്നത് അവൻ വളർന്നാലാണ്. അതിനായി കാത്തിരിക്കുകയാണ് ഞാൻ''.
''ഇപ്പോൾ അമ്മയാണ് സൂപ്പർഹീറോ, ഗർഭകാലത്ത് അവൾ ഒരു യോദ്ധാവായിരുന്നു (warrior). ഒരു അമ്മ എന്ന നിലയിലും അവൾ ഒരു യോദ്ധാവാണ്. എനിക്ക് അവളെക്കുറിച്ച് അവിശ്വസനീയമാംവിധം അഭിമാനമുണ്ട്. ഞാൻ അവളെ വളരെയധികം സ്‌നേഹിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു.
മകൻ വന്നശേഷം ജോലിയുടെ ഭാഗമായി മുംബൈയ്ക്ക് പുറത്തേക്ക് പോകുന്നതും കുഞ്ഞിനെ വിട്ടുനിൽക്കുന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അച്ഛനായശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ വിക്കി നൽകിയ മറുപടിയിങ്ങനെ, ''ഞാൻ അഭിനയത്തേക്കാൾ ഡയപ്പറുകൾ മാറ്റുന്നതിലാണ് ഇപ്പോൾ മിടുക്കൻ''. ഇപ്പോൾ ഫോൺ നഷ്ടപ്പെടുന്നതാണ് തന്റെ ഏറ്റവും വലിയ പേടിയെന്നും താരം പറഞ്ഞു. ''കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങളെല്ലാം ഫോണിൽ പകർത്തിയിട്ടുണ്ട്. അത് വളരെ വിലപ്പെട്ടതാണ്''.
2024-ൽ പുറത്തിറങ്ങിയ 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലാണ് കത്രീന അവസാനമായി അഭിനയിച്ചത്. അതിനുശേഷം അഭിനയത്തിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vicky Kaushal praises wife Katrina Kaif`s strength during pregnancy and motherhood, calling her a `warrior` and `superhero`. He shares his joy as a new dad
Published: 24 Feb 2026, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented