ഫാഷൻ, ഫിറ്റ്നസ് എന്നിവയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത

To advertise here,

യാളാണ് മലൈക അറോറ. അതാണിപ്പോഴും അവരുടെ ചുറുചുറുക്കിന്റെ രഹസ്യവും. മലൈകയുടെ സ്വകാര്യജീവിതവും കരിയറും എന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. മലൈകയുടെ പ്രണയമാണ് ഇപ്പോൾ ചർച്ചയാവുന്നു.

എൻറിക് ഇഗ്ലേഷ്യസിന്റെ മുംബൈയിലെ ഷോയ്ക്കിടെയാണ് മലൈകയ്‌ക്കൊപ്പം ഒരു അപരിചിതനായ മനുഷ്യനെ ആദ്യമായി കാണുന്നത്. പരിപാടിയിലുടനീളം മലൈകയും അയാളും ഒരുമിച്ചായിരുന്നു. തിരികെ മടങ്ങിയതും ഒരുമിച്ച് തന്നെ. അതോടെ സോഷ്യൽമീഡിയ മുഴുവൻ അയാൾക്ക് പുറകെയായി. ആ വ്യക്തിയുമായി മലൈക പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ടായി.

ഇതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ ഇരുവരും വീണ്ടുമെത്തിയത്. ഇത് ഗോസിപ്പുകൾക്ക് ഊർജം പകർന്നു. ഒരേ ടെർമിനലിൽനിന്ന് ഇരുവരും പുറത്തുകടക്കുന്നത് പാപ്പരാസികൾ കൃത്യമായി പകർത്തുകയും ചെയ്തു. മലൈകയായിരുന്നു ആദ്യം പുറത്തുവന്നത്. പിന്നാലെ മാസ്‌ക് ധരിച്ച് അതേ വ്യക്തി. പാർക്കിങ് ഏരിയയിൽ കാത്തുനിന്ന മലൈകയുടെ വണ്ടിയിൽ ഇരുവരും ഒരുമിച്ച് പോവുകയും ചെയ്തു. വജ്രവ്യാപാരം നടത്തുന്ന 33 വയസ്സുള്ള ഹർഷ് മേത്തയാണതെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടുപിടുത്തം. എന്നാൽ, അക്കാര്യത്തിൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പ്രണയകാര്യത്തിലും മലൈകയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

നേരത്തെയും സ്വകാര്യജീവിതത്തിന്റെ പേരിൽ ഏറെ ട്രോൾ ചെയ്യപ്പെട്ട താരമാണ്. മലൈക. അർബാസ് ഖാനുമായുള്ള വിവാഹബന്ധം വേർപെടുത്തിയപ്പോഴും പിന്നീട് നടൻ അർജുൻ കപൂറുമായി പ്രണയത്തിലായപ്പോഴും അവർ ക്രൂരമായി വിമർശിക്കപ്പെട്ടു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് അന്ന് ചർച്ചയായത്. തന്നേക്കാൾ പതിനൊന്ന് വയസ്സിനിളയ അർജുനെ ഡേറ്റ് ചെയ്യുന്നതിന്റെ പേരിൽ മലൈക വലിയ വിമർശനം നേരിട്ടു. ഏറെക്കാലത്തെ പ്രണയം അവസാനിപ്പിച്ച് ഒരുവർഷം മുമ്പ് ഇരുവരും വേർപിരിയുകയും ചെയ്തു. 

മുമ്പ് പ്രണയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മലൈക മറുപടി നൽകിയതിങ്ങനെ, ''ഞാൻ പ്രണയത്തെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ഒരാളാണ്. ഞാൻ പ്രണയത്തിൽ വിശ്വസിക്കുന്നു. പ്രണയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിശ്വസിക്കുന്നു'', അവർ പറഞ്ഞു.

'ദിൽ സെ'യിലെ 'ഛയ്യ ഛയ്യ' എന്ന പാട്ടിൽ നൃത്തംചെയ്തതോടെയാണ് മലൈക പ്രശസ്തിയിലേക്കുയരുന്നത്. പിന്നീട് ഒട്ടേറെ സിനിമകൾക്കായി അവർ ഐറ്റംഡാൻസ് ചെയ്തു. ഏറ്റവുമൊടുവിൽ 'തമ്മ' എന്ന സിനിമയിലും അവരുടെ ഐറ്റംഡാൻസ് ആരാധകരെ ആകർഷിച്ചിരുന്നു. 'ദബങ്', 'ദബങ്-2' എന്നീ സിനിമകളുടെ സഹനിർമാതാവ് കൂടിയാണവർ. ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ, സൂപ്പർമോഡൽ ഓഫ് ദ ഇയർ തുടങ്ങിയ ഷോകളിൽ മലൈക ജഡ്ജായി എത്തുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi