ബോളിവുഡിലെ ശ്രദ്ധേയരായ ദമ്പതികളാണ് നടൻ അർഷാദ് വാർസിയും മരിയ ഗോറെട്ടിയും. 1999-ൽ വിവാഹിതരായ ഇരുവരും തങ്ങളുടെ ദാമ്പത്യജീവിതത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തിന് തൊട്ടുമുമ്പ് നടി ജയ ബച്ചൻ നൽകിയ ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അർഷാദ് വാർസി.
ഒരു സിനിമാതാരത്തെ ജീവിതപങ്കാളിയാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രായോഗിക വെല്ലുവിളികളെക്കുറിച്ചാണ് മരിയയോട് ജയ ബച്ചൻ, സംസാരിച്ചത്. ഫിൽമിഗ്യാന് നൽകിയ അഭിമുഖത്തിലാണ് അർഷാദ് ഈ രസകരമായ അനുഭവം പങ്കുവെച്ചത്. "വളരെ ബുദ്ധിമതിയായ സ്ത്രീയാണ് ജയ ജി. ഒരു നടനെ വിവാഹം കഴിക്കുക എന്നത് ജീവിതത്തിൽ ഏറ്റവും പ്രയാസമേറിയ കാര്യങ്ങളിൽ ഒന്നാണെന്നാണ് അവർ മരിയയോട് പറഞ്ഞത്," അർഷാദ് ഓർത്തെടുത്തു. ഒരു നടന്റെ ജോലിയുടെ സ്വഭാവം സാധാരണ മനുഷ്യരുടേതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ആകർഷകവും സൗന്ദര്യമുള്ളതുമായ ഒട്ടനേകം ആളുകൾക്കിടയിലാണ് ഒരു അഭിനേതാവ് എപ്പോഴും ജോലി ചെയ്യുന്നത്.
Also Read
"ഒരു സാധാരണ ദമ്പതികൾക്ക് നേരിടേണ്ടി വരാത്ത സാഹചര്യങ്ങളിലൂടെയാകും ഇത്തരം ബന്ധങ്ങൾ കടന്നുപോകുന്നത്. ആ പ്രതിസന്ധികളെല്ലാം മറികടന്ന് മുന്നോട്ട് പോകണമെങ്കിൽ, നിങ്ങളുടെ സ്നേഹവും പരസ്പരമുള്ള ശ്രദ്ധയും സാധാരണക്കാരുടേതിനേക്കാൾ ആഴമുള്ളതായിരിക്കണം. അതിന് നിങ്ങൾ തയ്യാറാണോ എന്നാണ് ജയ ജി അന്ന് മരിയയോട് ചോദിച്ചത്," അർഷാദ് വ്യക്തമാക്കി.
1999 ഫെബ്രുവരി 14-നായിരുന്നു അർഷാദിന്റെയും മരിയയുടെയും വിവാഹം. ക്രിസ്തീയ ആചാരപ്രകാരവും പിന്നീട് നിക്കാഹായും നടന്ന വിവാഹത്തിന് ശേഷം, 25 വർഷങ്ങൾക്ക് ഇപ്പുറം 2024 ജനുവരിയിലാണ് ഇരുവരും വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. 1973-ൽ വിവാഹിതരായ ജയ-അമിതാഭ് ബച്ചൻ ദമ്പതികൾ അഞ്ച് പതിറ്റാണ്ടിലേറെയായി ഒന്നിച്ച് ജീവിക്കുന്നവരാണ്.
കരിയറിലും സജീവമാണ് അർഷാദ് വാർസി. ഈ വർഷം തിയേറ്ററുകളിലെത്തിയ 'വെൽക്കം ടു ദി ജംഗിൾ', 'ധമാൽ 4' എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരട്ടവേഷത്തിലെത്തുന്ന 'ജീവൻ ഭീമാ യോജന', 'ഘമസാൻ' എന്നിവയാണ് അദ്ദേഹത്തിന്റെ പുതിയ പ്രൊജക്റ്റുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Arshad Warsi shared Jaya Bachchan's advice to Maria Goretti before their wedding., Jaya Bachchan warned that marrying an actor comes with unique lifestyle challenges., The couple celebrated 25 years of marriage and officially registered it in 2024., Arshad Warsi discussed upcoming movie projects including Welcome to the Jungle and Dhamaal 4.
Published: 31 Aug 2026, 02:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented