വിക്കി കൗശലിന്റെ സഹോദരനും നടനുമായ സണ്ണി കൗശലും കത്രീന കൈഫിന്റെ സഹോദരിയും മോഡലുമായ ഇസബെൽ കൈഫും പ്രണയത്തിലാണെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുകയാണ് സോഷ്യൽമീഡിയയിൽ. ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്കുവെച്ച ചിത്രങ്ങളാണ് ഈ പ്രചരണങ്ങൾക്ക് കാരണമായത്.
നേരത്തെ തന്നെ കൗശൽ കുടുംബവുമായി നല്ല അടുപ്പത്തിലാണ് ഇസ എന്ന ഇസബെൽ. കുടുംബത്തിന്റെ മിക്ക ആഘോഷങ്ങളിലും ഇസയും പങ്കെടുക്കാറുണ്ട്. ആഘോഷവേളകളിൽ വിക്കിയും കത്രീനയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന കൗശൽ കുടുംബത്തിനൊപ്പം ഇസയുണ്ടാവാറുണ്ട്. കൂടാതെ സിനിമയുടെ സ്‌ക്രീനിങ്ങുകൾക്കും മറ്റും പലപ്പോഴും സണ്ണിയും ഇസയും ഒരുമിച്ച് വരാറുമുണ്ട്. അവർ തമ്മിൽ നല്ല സൗഹൃദത്തിലുമാണ്. അതിനിടെയാണ് ഇരുവർക്കുമിടയിൽ സൗഹൃദത്തിലുപരി പ്രണയമാണോ എന്ന് സോഷ്യൽമീഡിയ ചോദിക്കുന്നത്.
കഴിഞ്ഞ ജൂലായിൽ തുർക്കിയിൽനിന്നുള്ള കുറേ ചിത്രങ്ങൾ ഇസ പോസ്റ്റ് ചെയ്തിരുന്നു. യാത്രയിൽനിന്നുള്ള ചില മുഹൂർത്തങ്ങളും പൂച്ചകളുടെ ചിത്രങ്ങളുമെല്ലാമാണ് അതിലുണ്ടായിരുന്നത്. അതിനിടെയാണ് കഴിഞ്ഞദിവസം സണ്ണി തന്റെ ഇൻസ്റ്റഗ്രാമിൽ ഒട്ടേറെ ചിത്രങ്ങൾ പങ്കുവെച്ചത്. അതെവിടെ നിന്നുള്ള ചിത്രങ്ങളാണെന്നൊന്നും അദ്ദേഹം പറഞ്ഞിരുന്നില്ല.
ഇസയുടെ പോസ്റ്റിലുണ്ടായിരുന്ന പല ചിത്രങ്ങളും സണ്ണിയുടെ പോസ്റ്റിലുമുണ്ടായിരുന്നു. അതാണ് ഗോസിപ്പുകൾക്ക് തുടക്കമിട്ടതും. അതോടെ രസകരമായ കമന്റുകളുമായി റെഡ്ഡിറ്റിൽ ചർച്ച കൊഴുത്തു. പലരും രസകരമായി ഇങ്ങനെ കുറിച്ചു, 'അലക്‌സ, 'ഹം ആപ്കെ ഹേ കോൻ' പ്ലേ ചെയ്യൂ, ഇതൊരുപക്ഷേ അല്പം അതിശയോക്തി കലർന്ന ചിന്തയാകാം, എന്തിനാണ് അവർ തങ്ങളുടെ ബന്ധം ഇത്തരത്തിൽ വെളിപ്പെടുത്തുന്നത്?...' അതിനിടെ സണ്ണിയും ഇസയും തമ്മിലുള്ള എന്തെങ്കിലും കൊളാബ് ഷൂട്ടിൽനിന്നുള്ള ചിത്രങ്ങളായിരിക്കും ഇതെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. ഈ അഭ്യൂഹങ്ങളോട് സണ്ണിയോ ഇസബെല്ലോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ നടി ഷാർവരിയുമായി പ്രണയത്തിലായിരുന്നു സണ്ണി. കഴിഞ്ഞവർഷമാണ് ഇരുവരും പിരിഞ്ഞത്. 'ഫിർ ആയി ഹസീൻ ദിൽറുബ' എന്ന ചിത്രത്തിലാണ് സണ്ണി അവസാനമായി അഭിനയിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Social media buzz links Sunny Kaushal and Isabelle Kaif in a romantic relationship. Matching Instagram photos from Turkey sparked the dating rumors among fans. Neither Sunny Kaushal nor Isabelle Kaif has officially responded to the ongoing speculations.
Published: 19 Sept 2026, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented