
27 വർഷമായി നടൻ മാധവൻ വിവാഹിതനായിട്ട്. ശിഷ്യയായെത്തിയ സരിത ഗിർജെയെ പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം. ദമ്പതികൾക്ക് ഒരുമകനാണുള്ളത്, വേദാന്ത്. ഈയടുത്താണ് മാധവനും സരിതയും തങ്ങളുടെ 27-ാം വിവാഹവാർഷികം ആഘോഷിച്ചത്.
എത്രയോ പെൺകുട്ടികളിലേക്ക് ആകർഷിക്കപ്പെട്ടിട്ടും താനൊരിക്കലും ഭാര്യയെ വഞ്ചിച്ചിട്ടില്ലെന്ന് പറയുകയാണ് ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ മാധവൻ. തങ്ങളുടെ ബന്ധത്തിൽ എപ്പോഴും വിശ്വസ്തതയ്ക്കാണ് മുൻഗണന നൽകിയിരുന്നതെന്നും അദ്ദേഹം പറയുന്നു.
എക്കാലത്തും മാധവന് ശക്തമായ ആരാധകവൃന്ദമുണ്ടായിരുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും അതിനുകാരണമാവുകയും ചെയ്തു. 29-ാമത്തെ വയസ്സിലാണ് മാധവൻ വിവാഹിതനാവുന്നത്. അതുകഴിഞ്ഞാണ് അദ്ദേഹം നായകപദവിയിലേക്കുയരുന്നത്. അന്ന് വിവാഹിതനായ കാര്യം അഭിമുഖങ്ങളിൽ പറയരുതെന്ന് പലരും ഉപദേശിച്ചിരുന്നുവത്രെ. എന്നിട്ടും അതനുസരിക്കാതെ, ഭാര്യയെക്കുറിച്ച് മാധവൻ എപ്പോഴും സംസാരിക്കുകയും ചെയ്തു.
വിവാഹത്തിലെ വിശ്വസ്തതയെക്കുറിച്ച് പറയുമ്പോൾ, അത് പാരമ്പര്യമായി കിട്ടുന്നതാണെന്ന് മാധവൻ വെളിപ്പെടുത്തുന്നു. തമാശയായി തന്നെ ഒരു ഡാർപോക് മദ്രാസി (ഭീരുവായ മദ്രാസി) എന്നാണ് താരം വിശേഷിപ്പിക്കുന്നത്. ''വിശ്വസ്തനായിരിക്കുക എന്നത് ഒരു കുടുംബ സ്വഭാവമാണെന്ന് ഞാൻ കരുതുന്നു. എന്റെ മുഴുവൻ കുടുംബവും അവരുടെ ജീവിതാവസാനം വരെ വളരെ വിശ്വസ്തത പുലർത്തി. അതിനാൽ സത്യം പറഞ്ഞാൽ, വിശ്വസ്തനല്ലാതിരിക്കാൻ ഞാൻ എന്റെ വഴിക്ക് പോകേണ്ടിവരും''.
വളരെ ആകർഷകരായ പല സ്ത്രീകളോടും താൻ ആകർഷിക്കപ്പെട്ടിരുന്നുവെന്നും മാധവൻ തുറന്നുസമ്മതിക്കുന്നു. എന്നിരുന്നാലും വീട്ടിലേക്ക് മടങ്ങാനും ഭാര്യയോട് വിശ്വസ്തത പുലർത്താനും തീരുമാനിക്കുകയായിരുന്നു. ''ആകർഷകത്വമുള്ള പെൺകുട്ടികളിലേക്ക് ആകർഷിക്കപ്പെടുമ്പോൾ തന്നെ, അതിനെ ഞാൻ ബാലൻസ് ചെയ്തിരുന്നു. വീട്ടിൽ ഞാനില്ലാതിരിക്കുന്നതിനു ഒഴിവുകഴിവ് പറയുന്നതിനുപകരം ഭാര്യയെ കെട്ടിപ്പിടിക്കും''. ഭാര്യയ്ക്ക് തന്റെ ഫോണിലേക്കും മറ്റ് സോഷ്യൽമീഡിയ അക്കൗണ്ടുകളിലേക്കും ആക്‌സസ് ഉണ്ടെന്നും തന്റെ സാമ്പത്തികകാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് അവരാണെന്നും മാധവൻ കൂട്ടിച്ചേർക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: R. Madhavan and Sarita Birje celebrated 27 years of marriage. Madhavan attributes his loyalty to his family values and upbringing
Published: 09 Jun 2026, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented