കഴിഞ്ഞ ദിവസമാണ് താരങ്ങളായ സൂര്യയും ജ്യോതികയും തങ്ങളുടെ 20-ാം വിവാഹവാർഷികം ആഘോഷിച്ചത്. വിദേശത്തുവെച്ച് ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹം നടത്തിയാണ്, താരങ്ങൾ തങ്ങളുടെ വിവാഹവാഗ്ദാനങ്ങൾ പുതുക്കിയത്. ചടങ്ങിൽ അവരുടെ മക്കളായ ദിയയും ദേവും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.
മനോഹരമായ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ വീണ്ടും വിവാഹം കഴിച്ച കാര്യം അറിയിച്ചത്. ചിത്രങ്ങൾ കണ്ടശേഷം പലരും അന്വേഷിച്ചത് ആ ഭംഗിയുള്ള കോട്ടയെക്കുറിച്ചാണ്. ഒടുവിൽ അത് കണ്ടെത്തുകയും ചെയ്തു, സ്‌കോട്ട്‌ലൻഡിലെ ബ്ലെയർവാൻ കാസിൽ (Blairquhan Castle) ആണത്. നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഇതിനുപിന്നിലുള്ളത്. യക്ഷിക്കഥകളിലേതുപോലുള്ള അകത്തളങ്ങളും ചുറ്റുപാടുകളുമാണ് ഈ കോട്ടയെ വ്യത്യസ്തമാക്കുന്നത്.
പച്ചപ്പുള്ള പ്രകൃതിദൃശ്യങ്ങളാണ് കോട്ടയ്ക്കുചുറ്റുമുള്ളത്. ആരെയും ആകർഷിക്കുന്ന പൂന്തോട്ടങ്ങളും ആകർഷകമായ വാസ്തുവിദ്യയും കോട്ടയെ കൂടുതൽ മനോഹരമാക്കുന്നു.
680 വർഷത്തോളം പഴക്കമാണ് ഈ കോട്ടയ്ക്കുള്ളത്. 1346-ലാണ് ഇവിടെ ബ്ലെയർഹാൻ ടവർഹൗസ് നിർമിക്കുന്നത്. പീന്നിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ഇവിടെ കോട്ട നിർമിക്കാനുള്ള പണികൾ തുടങ്ങുന്നത്. പ്രശസ്ത സ്‌കോട്ടിഷ് വാസ്തുശില്പി വില്യം ബേൺ രൂപകൽപ്പന ചെയ്ത ഈ കോട്ടയുടെ നിർമാണം 1824-ൽ പൂർത്തിയായി. 200 ഏക്കറോളം വിസ്തൃതിയുള്ള സ്വകാര്യ എസ്റ്റേറ്റിലാണിത് സ്ഥിതി ചെയ്യുന്നത്. ഗോഥിക് ശൈലിയിലുള്ള നിർമാണരീതിയും, സവിശേഷമായ ഗോപുരങ്ങളും സൂക്ഷ്മമായ കൽപ്പണികളും ഇതിനെ വേറിട്ടുനിർത്തുന്നു.
കോട്ടയ്ക്കുള്ളിൽ 15 കിടപ്പുമുറികളുണ്ട്. ആന്റിക് ഫർണീച്ചറുകളാണ് ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. എസ്റ്റേറ്റിലുടനീളം എട്ട് അവധിക്കാല കോട്ടേജുകളും ഉണ്ട്. വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ താമസസൗകര്യമൊരുക്കുന്നത് ഇവിടെയാണ്.
കോട്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇവിടെ ആഘോഷങ്ങൾ നടത്തുന്നതിനുള്ള ചെലവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പാക്കേജിനും വ്യത്യസ്തമാണ് ചാർജുകൾ. ഏകദേശം 60 അതിഥികൾ അടങ്ങുന്ന പാക്കേജിന് 27 ലക്ഷം രൂപയാണ്. 80 പേരടങ്ങുന്ന പാക്കേജിന് 31 ലക്ഷം രൂപയും. ഇവിടുത്തെ കോട്ടേജിൽ ഒരുദിവസത്തെ താമസത്തിന് 68,500 രൂപ മുതലാണ് ചാർജ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Celebrity couple Surya and Jyotika renewed their wedding vows for their 20th anniversary in Scotland. The venue is the historic Blairquhan Castle, dating back roughly 680 years with its tower house originating in 1346.
Published: 18 Sept 2026, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented