സെയ്ഫ് അലി ഖാനും കരീന കപൂറും പ്രണയത്തിലായിരുന്നുവെന്ന വാർത്ത ബോളിവുഡിൽ വലിയ ചർച്ചയായിരുന്ന കാലമുണ്ടായിരുന്നു. ഇരുവരുടെയും പ്രണയത്തിന് തുടക്കമിട്ടത് 2008-ൽ പുറത്തിറങ്ങിയ 'താഷൻ' എന്ന സിനിമയാണെന്നാണ് പറയപ്പെടുന്നത്. ആ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ, ആ കാലത്തെ രസകരമായൊരു സംഭവം ഓർത്തെടുക്കുകയാണ് അക്ഷയ് കുമാർ. സെയ്ഫും അക്ഷയും ഒരുമിച്ചെത്തിയ ജനപ്രിയ ക്വിസ് ഷോ ആയ 'കൗൻ ബനേഗാ ക്രോർപതി'യിൽ എത്തിയപ്പോഴായിരുന്നു പഴയ ഓർമകൾ പങ്കുവെച്ചത്.
അമിതാഭ് ബച്ചനാണ് സെയ്ഫിനോട് കരീനയുമായുള്ള പ്രണയകഥയെക്കുറിച്ച് ചോദിച്ചത്. ''നിങ്ങളുടെയും ഇപ്പോഴത്തെ ഭാര്യ കരീന ജിയുടെയും പ്രണയകഥ 'താഷൻ' സിനിമയിൽവച്ചാണ് തുടങ്ങിയത്, അല്ലേ?'' എന്നായിരുന്നു അമിതാഭിന്റെ ചോദ്യം. ''അതെ, സാർ. ശരിയാണ്,'' എന്നായിരുന്നു സെയ്ഫിന്റെ മറുപടി.
Also Read
തുടർന്ന് 'താഷൻ' സിനിമയിൽ സെയ്ഫിനും കരീനയ്ക്കുമൊപ്പം അഭിനയിച്ച അക്ഷയ് കുമാറിനുനേരെ അമിതാഭ് തിരിഞ്ഞു. ആ കാലത്ത് താൻ എന്താണ് കണ്ടതെന്ന് അക്ഷയോട് ചോദിക്കുകയായിരുന്നു. ചിത്രീകരണത്തിനിടെ താൻ പുലർച്ചെ 4.30ന് എഴുന്നേൽക്കാറുണ്ടായിരുന്നുവെന്ന് അക്ഷയ് പറഞ്ഞു. കരീനയുടെ മുറി തന്റെ മുറിയുടെ തൊട്ടടുത്തായിരുന്നുവെന്നും താരം ഓർത്തെടുത്തു.
''ഞാൻ രാവിലെ 4.30ന് എഴുന്നേൽക്കുമായിരുന്നു. കരീനയുടെ മുറി തൊട്ടടുത്തായിരുന്നു. ഒരു ദിവസം പെട്ടെന്ന് ആ വാതിൽ തുറന്നു. സെയ്ഫ് പുറത്തേക്ക് വന്നു. ഞാൻ ചോദിച്ചു, 'എന്താണ് ചെയ്യുന്നത്?' അപ്പോൾ അദ്ദേഹം പറഞ്ഞു, 'ഒന്നുമില്ല, ഞങ്ങൾ രണ്ടുപേരും ജോഗിങ്ങിന് പോകുകയാണ്','' അക്ഷയ് രസകരമായി പറഞ്ഞു.
അക്ഷയ്യുടെ വാക്കുകൾ കേട്ട സെയ്ഫും സംഭാഷണത്തിൽ പങ്കുചേർന്നു. ''അതെ, അതിരാവിലെ ജോഗിങ്,'' എന്നായിരുന്നു സെയ്ഫിന്റെ പ്രതികരണം. എന്നാൽ അക്ഷയ് അവിടെയും നിർത്തിയില്ല. ചിരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: ''അപ്പോൾ ജോഗിങ്ങിന് പോകാനായി കരീനയെ വിളിച്ചുണർത്താൻ വന്നതായിരുന്നു അദ്ദേഹം.'' അക്ഷയ്യുടെ ഈ വെളിപ്പെടുത്തൽ കേട്ട് സദസ്സിലും ചിരി പടർന്നു.
വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത 'താഷൻ' 2008-ലാണ് തിയറ്ററുകളിലെത്തിയത്. അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, കരീന കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആക്ഷൻ കോമഡി ചിത്രമായിരുന്നു ഇത്. സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സെയ്ഫും കരീനയും പ്രണയത്തിലായതെന്നാണ് ഇരുവരും പിന്നീട് പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുള്ളത്. ഏതാനും വർഷത്തെ പ്രണയത്തിന് ശേഷം 2012-ലായിരുന്നു ഇരുവരുടെയും വിവാഹം. തൈമൂർ, ജഹാംഗീർ എന്നീ രണ്ട് ആൺമക്കളുണ്ട്.
'താഷൻ' കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒരുമിച്ച് സ്‌ക്രീനിലെത്തുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ഡ്രാമയായ 'ഹൈവാൻ' ആണ് ഇരുവരുടെയും പുതിയ ചിത്രം. ചിത്രം സെപ്റ്റംബർ 11ന് തിയറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: akshay-kumar-reveals-saif-kareena-tashan-romance-memory
Published: 05 Sept 2026, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented