ബോളിവുഡിലെ ആദ്യകാല സൂപ്പർസ്റ്റാറായിരുന്ന രാജേഷ് ഖന്നയുടെയും നടി ഡിംപിൾ കപാഡിയയുടെയും വിവാഹജീവിതം ഏറെ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. 1973-ൽ ഡിംപിളിന് 16 വയസ്സുള്ളപ്പോഴാണ് രാജേഷ് അവരെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. 15 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു ഇരുവർക്കുമിടയിൽ. ഡിംപിൾ സിനിമയിൽ അരങ്ങേറ്റം നടത്തിയ ഉടൻതന്നെയാണ് രാജേഷിനെ വിവാഹം ചെയ്തത്. അതുകൊണ്ടുതന്നെ കരിയറിൽ അധികമൊന്നും തിളങ്ങാനായില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഖന്നയിൽ നിന്ന് ഡിംപിൾ വേർപിരിഞ്ഞു കഴിയാൻ തുടങ്ങി. 1982-ലായിരുന്നു ഇത്. അതേസമയം, വിവാഹബന്ധം നിയമപരമായി വേർപെടുത്തിയിരുന്നില്ല (divorce). ട്വിങ്കിൾ ഖന്നയും റിങ്കിൾ ഖന്നയുമാണ് ഇവരുടെ മക്കൾ.

To advertise here,

ഖന്ന ഡിംപിളുമായുള്ള വിവാഹബന്ധം വേർപെടുത്താൻ പലതവണ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അതിൽ പരാജയപ്പെടുകയായിരുന്നെന്നും പറയുകയാണ് അദ്ദേഹത്തിന്റെ കാമുകിയായിരുന്ന അനീത അദ്വാനിയിപ്പോൾ. ഖന്നയുടെ മരണം വരെ പത്തുവർഷത്തോളം രാജേഷ് ഖന്നയും അനീതയും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.

അനീതയുടെയും രാജേഷ് ഖന്നയുടെയും ബന്ധം സാധുവായ വിവാഹമായി അംഗീകരിക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി ഈയടുത്ത് തള്ളിയിരുന്നു.

"ഭാര്യ വീട് വിട്ട് പോവുകയും വർഷങ്ങളോളം യാതൊരു ബന്ധവുമില്ലാതിരിക്കുകയും ചെയ്ത ശേഷം മറ്റൊരാൾ ഒരാളുടെ ജീവിതത്തിലേക്ക് വരികയാണെങ്കിലോ? അവർ ഒരുമിച്ചു ജീവിച്ചില്ല, വിവാഹമോചനം നേടിയിട്ടുമില്ല. അദ്ദേഹം പലതവണ വിവാഹമോചനം ആവശ്യപ്പെട്ടു, പക്ഷെ അത് നൽകിയില്ല. അവസാനം, പ്രതിസന്ധിയിലായി. അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്, വിവാഹമോചനം വേണമെന്ന്. എന്തുതരം ഭാര്യയാണിത്? ഭാര്യയും കുട്ടികളുമൊത്ത് ഒരുമിച്ചാണ് ജീവിക്കേണ്ടത്. പക്ഷെ ഇവിടെ അവർ വേറിട്ട് താമസിക്കുകയായിരുന്നു. ഭാര്യാഭർത്താക്കന്മാർക്കിടയിൽ അങ്ങനെ ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹം പത്ത് തവണയെങ്കിലും വിവാഹമോചനം ആവശ്യപ്പെട്ടു, പക്ഷെ നൽകിയില്ല. നിബന്ധന ഇതായിരുന്നു, വിവാഹമോചനം അംഗീകരിക്കണമെങ്കിൽ എല്ലാം അവരുടെ പേരിൽ എഴുതണം. അദ്ദേഹത്തിന് ഭാര്യയുണ്ടായിരുന്നതുകൊണ്ട്, എന്നോടുള്ള ബന്ധം അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹം ഒറ്റപ്പെട്ടു, ജീവിതം ജീവിക്കാൻ ശ്രമിക്കുകയായിരുന്നു."-അവർ പറഞ്ഞു.

മരണത്തിന് മാസങ്ങൾക്കു മുമ്പ് രാജേഷ് ഖന്ന തന്റെ വിൽപത്രം തയ്യാറാക്കിയിരുന്നു. അതിൽ നിന്ന് ഡിംപിളിനെ ഒഴിവാക്കി. 600 കോടിയോളം വരുന്ന സ്വത്തുക്കൾ രണ്ട് പെൺമക്കളുടെ പേരിലാണ് അദ്ദേഹം എഴുതിവെച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi