രൺബീർ കപൂറും സായ് പല്ലവിയും ശ്രീരാമനും സീതയുമായെത്തുന്ന രാമായണ സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് എല്ലായിടത്തും. 4,000 കോടി രൂപയുടെ ബജറ്റിലാണ് ചിത്രമിറങ്ങുന്നത്. ഇതിനിടെ, ഹിന്ദി സിനിമയുടെ ചരിത്രത്തിലെ മറ്റൊരു രാമായണ അധ്യായവും കൂടി ചർച്ചയാവുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് സൽമാൻ ഖാനെ നായകനാക്കി ചിത്രീകരണമാരംഭിച്ച സിനിമയായിരുന്നു അത്. സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാനായിരുന്നു സംവിധാനം ചെയ്തത്. സൽമാൻ രാമനായപ്പോൾ നടി സൊനാലി ബന്ദ്രെ സീതയായെത്തി. കൂടാതെ നടി പൂജ ഭട്ട് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
1990-കളിൽ ചിത്രീകരണം നടത്തിയ സിനിമ പക്ഷേ ഒരിക്കലും റിലീസ് ചെയ്തില്ല. പ്രീപ്രൊഡക്ഷനിൽ തകരുന്ന മിക്ക ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇതിന്റെ കഥ. ചിത്രത്തിന്റെ 40 ശതമാനത്തോളം ചിത്രീകരണമാണ് പൂർത്തിയായിരുന്നത്. സൽമാൻ സജീവമായി രംഗങ്ങൾ ചിത്രീകരിക്കുകയും രാമന്റെ വേഷത്തിൽ വില്ലും അമ്പും ധരിച്ച് പ്രൊമോഷണൽ സ്റ്റില്ലുകൾക്കായി പോസ് ചെയ്യുകയും ചെയ്തു. അതിനുശേഷം ചിത്രീകരണം നിർത്തിവെക്കുകയായിരുന്നു.
സാമ്പത്തിക ഞെരുക്കമോ ക്രിയാത്മകമായ അഭിപ്രായഭിന്നതയോ ഒന്നുമായിരുന്നില്ല സിനിമ തകരാൻ കാരണം. മറിച്ച് ലൊക്കേഷനിൽ വളർന്നുവന്ന ഒരു പ്രണയമായിരുന്നു. ചിത്രീകരണത്തിനിടെ, സൊഹൈൽ ഖാനും പൂജ ഭട്ടും തമ്മിൽ അടുത്തു. 1995-ലെ ഒരു അഭിമുഖത്തിൽ പൂജ വിവാഹത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തു.
ഇതോടെ സൊഹൈൽ ഖാന്റെ അച്ഛൻ സലിം ഖാൻ ഇടപെട്ടു, മകനോട് ഈ പ്രണയത്തിൽ നിന്ന് പിന്മാറാണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള ബന്ധം തകർന്നതോടെ പ്രോജക്ടും അപകടത്തിലായി. ചിത്രത്തെ സംരക്ഷിക്കാൻ സൽമാൻ ശ്രമിച്ചെങ്കിലും, ഇടഞ്ഞുനിന്ന പൂജ ഒടുവിൽ പിന്മാറി. ഇത് സിനിമയുടെ മുഴുവൻ നിർമ്മാണത്തിനും തടസ്സമായി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Salman Khan and Sonali Bendre were cast as Ram and Sita in a 1990s adaptation., The film was 40% complete before production halted., Personal disputes involving Sohail Khan and Pooja Bhatt led to the project's cancellation., Contextualizes the history of Ramayana adaptations ahead of the 2026 cinematic spectacle., Highlights the evolution of mythological storytelling in Indian cinema.
Published: 06 Aug 2026, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented