'അനിമൽ' എന്ന ചിത്രത്തിലെ അക്രമാസക്തനായ കഥാപാത്രത്തിൽ നിന്ന് നിതീഷ് തിവാരിയുടെ വരാനിരിക്കുന്ന ഇതിഹാസ ചിത്രം 'രാമായണ'ത്തിലെ ശ്രീരാമനിലേക്ക് റൺബീർ കപൂർ ചുവടുവെക്കുമ്പോൾ പ്രേക്ഷകർ ഏറെ ആകാംഷയിലാണ്. ശാന്തതയും തേജസ്സുമുള്ള ശ്രീരാമന്റെ വ്യക്തിത്വം ഉൾക്കൊള്ളാൻ റൺബീർ നടത്തിയ കഠിനശ്രമങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ട്രെയിനറായ ശിവോഹം.
അഭിനയത്തിനപ്പുറം ശ്രീരാമന്റെ ഭാവങ്ങൾ സ്വാഭാവികമായി മുഖത്ത് പ്രകടമാക്കാൻ ആ കഥാപാത്രമായി തന്നെ മാറേണ്ടതുണ്ടെന്ന് ശിവോഹം പങ്കുവെച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് രൺബീർ ഈ മാറ്റം കൈവരിച്ചതെന്നും. ശ്രീരാമന്റെ ഗാംഭീര്യവും ശാന്തതയും കൊണ്ടുവരാൻ ശരീരഘടനയിലും ഇരിപ്പിലും നടപ്പിലും വരെ മാറ്റങ്ങൾ വരുത്തേണ്ടിയിരുന്നു. ഇതിനായി പ്രത്യേക പരിശീലകരുടെ സഹായം രൺബീറിന് ലഭിച്ചിരുന്നു.
Also Read
മനസ്സിൽ ശാന്തത കൈവരിക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും യോഗയും ശ്വസന വ്യായാമങ്ങളും (Breathing exercises) പരിശീലനത്തിന്റെ പ്രധാന ഭാഗമായിരുന്നു. രാമായണത്തിലെ ഓരോ സംഭവങ്ങളുടെയും പശ്ചാത്തലവും കഥാപാത്രത്തിന്റെ ആഴവും മനസ്സിലാക്കാൻ രാമായണ ഗ്രന്ഥങ്ങളുടെ വായനയും പരിശീലനത്തിൽ ഉൾപ്പെടുത്തിയത്രെ.
ഇത്തരമൊരു വലിയ മാറ്റം ചുരുങ്ങിയ സമയത്തിനുള്ളിൽ സാധ്യമായത് കൃത്യമായ പ്രൊഫഷണൽ പിന്തുണ ഉള്ളതുകൊണ്ടാണെന്ന് ശിവോഹം വ്യക്തമാക്കുന്നു. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർമാർക്ക് പുറമെ, പ്രത്യേക ഷെഫ്, ന്യൂട്രീഷ്യനിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന ഒരു വലിയ സംഘം തന്നെ രൺബീറിനായി പ്രവർത്തിച്ചിട്ടുണ്ട്.
സായ് പല്ലവി സീതയായും യഷ് രാവണനായും അണിനിരക്കുന്ന 'രാമായണം' രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിൽ എത്തുന്നത്. ആദ്യഭാഗം ഈ വർഷം ദീപാവലി റിലീസായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranbir Kapoor underwent a drastic physical and mental transformation from his Animal role to Lord Rama in Nitesh Tiwari's Ramayana., Trainer Shivoham revealed that yoga, breathing exercises, and reading epics were key to achieving Rama's calm demeanor., A team of celebrity fitness trainers, chefs, and nutritionists assisted Ranbir., Ramayana Part 1 is expected to hit theaters as a Diwali 2026 release.
Published: 10 Sept 2026, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented