ഫാഷൻ മാസികകളുടെ കവർ ചിത്രങ്ങളിൽ സോണിയ ഗാന്ധിയുടെ സാന്നിധ്യം അപൂർവങ്ങളിൽ അപൂർവമാണ്. എന്നാൽ തന്റെ ഓർമ്മക്കുറിപ്പ് 'Belonging: A Journey of Love' എന്ന പുസ്തകം വായനക്കാരിലേക്ക് എത്തിയ വേളയിൽ, ഹാർപ്പേർസ് ബസാർ ഇന്ത്യയുടെ കവർ പേജിലൂടെ ശ്രദ്ധ നേടുകയാണ് 79-കാരിയായ സോണിയ. ലളിതവും മനോഹരവുമായ ലുക്കിൽ സോണിയ തിളങ്ങിയപ്പോൾ, ക്യാമറയ്ക്ക് പിന്നിലും സവിശേഷതയുണ്ടായിരുന്നു.

To advertise here,

കവർ ഷൂട്ടിനായി സോണിയ ഗാന്ധിയെ സ്റ്റൈൽ ചെയ്തത് മകൾ പ്രിയങ്ക ഗാന്ധിയാണ്. ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് പ്രിയങ്കയുടെ മകനും സോണിയയുടെ പേരക്കുട്ടിയുമായ റൈഹാൻ വദ്രയും. സോണിയ ഗാന്ധിയുടെ ആത്മകഥ വിപണിയിലെത്തിയ വേളയിലാണ് മാസികയുടെ ഫോട്ടോഷൂട്ടും പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള തന്റെ ജീവിതയാത്രയും വ്യക്തിബന്ധങ്ങളും അതിജീവന അനുഭവങ്ങളും തുറന്നെഴുതുന്ന പുസ്തകത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള ഈ കവർ ചിത്രം, ഏറെ ശ്രദ്ധ നേടുന്നുണ്ട്.

സോണിയയുടെ ഇന്ത്യൻ വസ്ത്രങ്ങളോടുള്ള ഇഷ്ടം ഈ കവർ ചിത്രത്തിലും കാണാം. ചുവന്ന ബോർഡറുള്ള നേർത്ത ഗോൾഡൻ ലൈനുകൾ ചേർന്ന ബ്ലഷ് പിങ്ക് സാരിയാണ് അവർ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനൊപ്പം മാച്ച് ചെയ്ത് ധരിച്ചിരിക്കുന്നത് കടും ചുവപ്പ് ബ്ലൗസും. അമിതമായ ആഭരണങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ ലളിതമായ പേൾ ഇയറിങ്സ് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. മുടി കറുത്ത ഹെയർ ബാൻഡ് ഉപയോഗിച്ച് വൃത്തിയായി പുറകോട്ട് ഒതുക്കിവെച്ച് ലളിതമായ ഹെയർ സ്റ്റൈലിലാണ് സോണിയ എത്തുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi