മുടികൊഴിച്ചിൽ മൂലം സമ്മർദ്ദം നേരിടുന്നവരാണോ നിങ്ങൾ? തന്റെ മനോഹരമായ മുടിക്ക് പേരുകേട്ട, ഹോളിവുഡ് നടി സാൻഡ്ര ബുള്ളോക്കിന്റെ അനുഭവം ഒന്നു കേട്ടുനോക്കൂ. മുടി കൊഴിച്ചിലുമായുള്ള തന്റെ പോരാട്ടത്തെപ്പറ്റി അടുത്തിടെയാണ് 62 കാരിയായ നടി തുറന്നുപറഞ്ഞത്. സുഹൃത്തും നടിയുമായ ജെന്നിഫർ ആനിസ്റ്റണുമായി നടത്തിയ സംഭാഷണത്തിലാണ്, തന്റെ പ്രശസ്തമായ മുടി എല്ലായ്പ്പോഴും ഒരേപോലെ നിന്നിരുന്നില്ലെന്ന് സാൻഡ്ര സമ്മതിച്ചത്.
"സമ്മർദ്ദം മൂലം എനിക്ക് രണ്ടുതവണ മുടി കൊഴിച്ചിലുണ്ടായിട്ടുണ്ട്, അത് തിരികെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ ജർമ്മൻ മുത്തശ്ശിയോടും ഞാൻ ഇതിന് കടപ്പെട്ടിരിക്കുന്നു. കട്ടിയുള്ള, കാടുപോലെ വളരുന്ന മുടിയായിരുന്നു അവരുടേത്. ആ ജീനുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. എന്റെ മുടി എപ്പോഴും ഒതുങ്ങാത്ത ഒന്നായതുകൊണ്ട് എന്റെ ജീവിതം തന്നെ മുടിയെ ചുറ്റിപ്പറ്റിയാണ്."-അവർ പറഞ്ഞു.
Also Read
എന്താണ് ടെലൊജൻ എഫ്ലുവിയം (Telogen Effluvium)?
കടുത്ത മാനസിക, ശാരീരിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിലിനെ വൈദ്യശാസ്ത്രപരമായി 'ടെലൊജൻ എഫ്ലുവിയം' എന്നാണ് വിളിക്കുന്നത്. ഈയവസ്ഥ വളരെ സാധാരണമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ശരീരത്തിൽ സമ്മർദ്ദമോ കോർട്ടിസോളിന്റെ അളവോ പെട്ടെന്ന് കൂടുമ്പോൾ, അത് വലിയൊരു ശതമാനം മുടിയിഴകളെയും വിശ്രമ ഘട്ടത്തിലേക്ക് തള്ളിവിടുകയും തുടർന്ന് മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. ഈയവസ്ഥയിൽ നിന്ന് കരകയറാൻ കൃത്യമായ പരിചരണവും പോഷകാഹാരവും ജീവിതശൈലിയിലെ മാറ്റങ്ങളും ആവശ്യമാണ്.
മുടികൊഴിച്ചിലുള്ളപ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഭക്ഷണത്തിൽ പ്രോട്ടീന് മുൻഗണന നൽകുക, ശരീരത്തിൽ ഇരുമ്പിന്റെയും വിറ്റാമിൻ ഡി യുടെയും അളവ് കൃത്യമാണെന്ന് ഉറപ്പാക്കുക, കുടലിന്റെയും ഹോർമോണുകളുടെയും ആരോഗ്യം സംരക്ഷിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ശാരീരികമായി മുടിക്ക് സമ്മർദ്ദം നൽകുന്ന കാര്യങ്ങൾ ഒഴിവാക്കുക, സമ്മർദ്ദം കുറയ്ക്കുക എന്നിവയൊക്കെയാണ് നഷ്ടപ്പെട്ടുപോയ മുടിയെ തിരിച്ചുപിടിക്കാൻ ശ്രദ്ധിക്കേണ്ടത്. സമയബന്ധിതമായ പരിചരണത്തിലൂടെ നഷ്ടമായ മുടി വീണ്ടെടുക്കാൻ സാധിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sandra Bullock revealed she suffered stress-induced hair loss twice., The condition, known as telogen effluvium, is triggered by acute emotional or physical pressure., Experts recommend protein, micronutrients, and stress management for hair regrowth.
Published: 09 Sept 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented