'പീപ്പിൾ' മാഗസിൻ ഹോളിവുഡിൽ പുതിയ രാജ്ഞിയെ കിരീടമണിയിച്ചിരിക്കുകയാണ്. 2026-ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ താരമായി അമേരിക്കൻ നടി ആൻ ഹാതവേയാണ് മാഗസിൻ തിരഞ്ഞെടുത്തിരിക്കുന്നത്. താരപ്രഭയും സൗന്ദര്യവുമാണ് അവരെ ഈ പട്ടികയിൽ ഒന്നാമതെത്തിച്ചിരിക്കുന്നത്. കറുത്ത ബാക്ക്ലെസ് ഓഫ്-ഷോൾഡർ വസ്ത്രത്തിൽ നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിനൊപ്പമാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെയായി ഹോളിവുഡിൽ വലിയൊരു കരിയർ കെട്ടിപ്പടുത്ത ആൻ തന്റെ 40കളിൽ എത്തിനിൽക്കുമ്പോഴും വ്യക്തിപ്രഭാവം ഒട്ടും ചോരാതെ ജനപ്രിയയായി തുടരുകയാണ്.
സൗന്ദര്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും വ്യക്തിജീവിതത്തെപ്പറ്റിയുമെല്ലാം അവർ പീപ്പിൾ മാഗസിനോട് മനസ്സുതുറന്നു. സൗന്ദര്യം എങ്ങനെ നിർവചിക്കുന്നു എന്ന ചോദ്യത്തിന് ഒരു സംവിധായകൻ തനിക്കു നൽകിയ ഉപദേശമാണ് ആൻ പങ്കുവെച്ചത്. സത്യം നമ്മൾ ഉൾക്കൊള്ളുകയാണെങ്കിൽ സൗന്ദര്യത്തിൽ വൈരൂപ്യത്തിനും ഇടമുണ്ട്. തന്റെ സൗന്ദര്യസങ്കല്പം എപ്പോഴും ആ നിലപാടിലാണ് നിൽക്കുന്നതെന്ന് അവർ പറഞ്ഞു.
ഫോട്ടോകളിലും വിഡിയോകളിലും ഏറ്റവും പ്രധാനം വെളിച്ചമാണെന്നും പ്രായമാകുന്തോറും കൂടുതൽ ബുദ്ധിപരമായ ലൈറ്റിങ് ആവശ്യമാണെന്നും അവർ തമാശയായി പറഞ്ഞു. എപ്പോഴും പ്രകാശത്തിന് അനുസൃതമായി നിൽക്കാൻ ശ്രദ്ധിക്കണം. ചില ഫേഷ്യലുകളും മസാജുകളും ഇഷ്ടമാണ്. കാമറക്ക് മുന്നിലായാലും റെഡ് കാർപെറ്റിലായാലും അമിതമായി പ്രതികരിക്കാതെ ശാന്തതമായും നിശ്ചലമായും തുടരുന്നത് നല്ല ചിത്രങ്ങൾ കിട്ടാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
ജീവിതത്തിൽ റിസ്ക് (risk) എടുക്കാനുള്ള താത്പര്യവും അവർ തുറന്നുപറഞ്ഞു. “നമ്മൾ എപ്പോഴും ഒരു അപകടകരമായ അവസ്ഥയിലാണ്. താഴെ വീഴുന്നു, പിന്നെ തിരികെ കയറുന്നു. പക്ഷേ എനിക്കിത് ഇഷ്ടമാണ്. എനിക്കീ അപകടം ഇഷ്ടമാണ്. തുടർന്നും ജോലി ചെയ്യാൻ ഭാഗ്യമുണ്ടായാൽ ഞാനേറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് അതാണ്. അവസാനം തിരിഞ്ഞുനോക്കി ‘ഓ, ഞാൻ അത് ചെയ്തു.’ എന്ന് പറയാനായിരിക്കും ആഗ്രഹിക്കുക.”
സ്ത്രീ സൗഹൃദങ്ങളിൽ എപ്പോഴും ഹാസ്യമാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു. എനിക്ക് ചിരിക്കാൻ ഇഷ്ടമാണ്, തമാശ കണ്ടെത്താൻ ശ്രമിക്കുന്നവരെ ഇഷ്ടമാണ്. നല്ല സമയങ്ങളിൽ ആഘോഷിക്കാൻ നിങ്ങൾക്ക് ആളുകളെ വേണം, ദുരിതങ്ങളിൽ ചിരിക്കാൻ സഹായിക്കുന്ന ആളുകളെയും വേണം. ഞാൻ വിവേകമുള്ളവരെയും കണ്ടെത്തുന്നു. ഒരു സുഹൃത്തിനെക്കുറിച്ച് ഞാൻ എന്താണ് വിലമതിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ പല്ലിൽ പോപ്പി വിത്ത് ഉണ്ടെങ്കിൽ അത് പറയുന്ന ഒരാൾ-അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anne Hathaway named People Magazine's Most Beautiful Woman of 2026., Hathaway shares her unique perspective on aging and inner beauty., Insights into her professional discipline, lighting preferences for shoots, and career risks., Emphasis on humor and authenticity in female friendships.
Published: 22 Apr 2026, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented