മോഡലിങ് കാലത്തും അതിനുശേഷം സിനിമയിലേക്ക് വന്നപ്പോഴും ഐശ്വര്യ റായ്‌യുടെ വസ്ത്രധാരണം ശ്രദ്ധിക്കപ്പെടുന്ന രീതിയിലായിരുന്നു. അവരുടെ സ്റ്റൈലിങ് രീതിയും എപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചു. ആഷ് ലോകപ്രശസ്തയാവുന്നതിനുമുമ്പ് അവരെ സ്റ്റൈലിങ് ചെയ്ത അനുഭവം ഓർത്തെടുക്കുകയാണിപ്പോൾ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആഷ്‌ലി റിബല്ലോ.
'ബിയോണ്ട് ദ ഫ്രെയിം വിത്ത് അവിനാഷ് ത്രിപാഠി' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ആഷ്‌ലി. ഐശ്വര്യ പ്രശസ്തയാവുന്നതിനും എത്രയോ മുമ്പാണ് താൻ അവരെ കണ്ടുമുട്ടിയതെന്നും അദ്ദേഹം ഓർക്കുന്നു.
''ഞാൻ ഐശ്വര്യയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, അവർ ഇന്നത്തെ 'ഐശ്വര്യ റായ്' ആയിരുന്നില്ല. വളരെ സിംപിളായിട്ടുള്ള ഒരു പെൺകുട്ടിയായിരുന്നു. ആഷ് ചെയ്ത ആദ്യ പരസ്യം ഒരു സ്യൂട്ട് ക്യാമ്പയിൻ ആയിരുന്നു. അതിന്റെ ഫിറ്റിങ്ങിനായി എന്റെ വീട്ടിൽ വന്നപ്പോഴാണ് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച നടന്നത്. ഒരു ബാക്ക്‌ലെസ് ഡ്രസ്സാണ് ഞാനാദ്യം ഐശ്വര്യയ്ക്ക് കൊടുത്തത്. ഉടനെ വന്നു അവരുടെ ചോദ്യം, 'എനിക്ക് ഇതുപോലുള്ള ഡ്രസ്സ് ധരിക്കേണ്ടി വരുമോ?' 'അതെ, അതിൽ എന്താണ് പ്രശ്‌നം?' എന്ന് ഞാനവരോട് ചോദിച്ചു.
''ഐശ്വര്യ വളരെ ചെറുപ്പമായിരുന്നു, കോളേജ് പഠനത്തിന്റെ മധ്യത്തിലായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. അവർ അമ്മയോടൊപ്പമാണ് ട്രയലിനായി വന്നത്. ട്രയലിനായി വസ്ത്രം ധരിച്ചപ്പോൾ, അത് വളരെ നേർത്തതാണെന്ന് (revealing) അവളുടെ അമ്മ പറഞ്ഞു. പക്ഷേ ഞാനവരോട് പറഞ്ഞു, 'ആന്റി, വിഷമിക്കേണ്ട. ഈ പരസ്യ ചിത്രങ്ങൾ എല്ലാം വളരെ സൗന്ദര്യാത്മകമായി ചിത്രീകരിക്കുന്നതാണ്. ഒന്നും സംഭവിക്കില്ല, ഞാൻ ഇവിടെയുണ്ട്.' ആദ്യം ഫിറ്റിങ് കാണാനും അതിൽ സന്തോഷിക്കാനും ഞാൻ ഐശ്വര്യയോട് പറഞ്ഞു. ട്രയൽ കഴിഞ്ഞപ്പോൾ അവൾക്കത് ബോധ്യപ്പെട്ടു''. അതിനുശേഷം ഒട്ടേറെ പരസ്യചിത്രങ്ങളിൽ തങ്ങൾ ഒരുമിച്ചുവെന്നും ആഷ്‌ലി പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ashley Rebello recalls styling a young Aishwarya Rai before her global fame. Aishwarya was hesitant to wear a backless dress during her first ad campaign.
Published: 11 Mar 2026, 06:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented